താലൂക്ക് ഓഫിസ്​ മാർച്ചും ധർണയും

തിരൂരങ്ങാടി: സർക്കാറി​െൻറ ജനദ്രോഹ നയങ്ങൾക്കെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ചു. പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റേഷൻ സമ്പ്രദായം അട്ടിമറിക്കൽ, വിലക്കയറ്റം, വികലമായ മദ്യനയം തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. പി.എസ്.എച്ച്. തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, കാവുങ്ങൽ കുഞ്ഞിമരക്കാർ, സി.എച്ച്. മഹ്മൂദ് ഹാജി, സി.കെ.എ. റസാഖ്, എം. മുഹമ്മദ് കുട്ടി മുൻഷി, വി.പി. കോയ ഹാജി, അലി തെക്കേപ്പാട്ട്, എ.കെ. മുസ്തഫ, സി. കുഞ്ഞൻ ഹാജി, സി. ചെറിയാപ്പു ഹാജി, വി.എസ്. ബാവ ഹാജി, വി.എം. മജീദ്, നാസർ എടരിക്കോട്, ഉമ്മർ ഓട്ടുമ്മൽ, വി.ടി. സുബൈർ തങ്ങൾ, പി.ഒ. മുഹമ്മദ് നഈം എന്നിവർ സംസാരിച്ചു. സി. അബൂബക്കർ ഹാജി, കെ.കെ. നഹ, എം. അബ്ദുറഹ്മാൻ കുട്ടി, എം.പി. കുഞ്ഞിമൊയ്തീൻ, എം.പി. മുഹമ്മദ് ഹസൻ, സി.പി. ഇസ്മായിൽ, കെ.കെ. റസാഖ് ഹാജി, ടി.വി. മൊയ്തീൻ, സി.പി. ജമീല അബൂബക്കർ, വി.വി. ജമീല ടീച്ചർ, കെ.ടി. റഹീദ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.