ലഹരി പരിശോധന ഊർജിതമാക്കണം

കല്‍പകഞ്ചേരി: കൽപകഞ്ചേരി പൊലീസ് സ്റ്റേഷന് കീഴിൽ ലഹരി വസ്തുക്കൾക്കെതിരായ പരിശോധന ഊർജിതമാക്കണമെന്നും സ്കൂളുകൾക്ക് സമീപമുള്ള കടകളിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തണമെന്നും കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക രക്ഷാകർതൃസമിതി യോഗം ആവശ്യപ്പെട്ടു. മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് വിദ്യാർഥികൾ നടത്തുന്ന മത്സരയോട്ടം തടയണമെന്നും യോഗം ആവശ്യപ്പെട്ടു. പി.ടി.എ പ്രസിഡൻറ് ശ്രീനിവാസൻ വാരിയത്ത് അധ്യക്ഷത വഹിച്ചു. കെ. രായിൻ, സി.പി. രാധാകൃഷ്ണൻ, കെ. അബ്ദുറസാഖ് ഹാജി, പി.സി. അഷറഫ്, കെ. അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പൽ അസ്സൻ അമ്മേങ്ങര, പ്രധാനാധ്യാപകൻ എൻ.- അബ്ദുൽ വഹാബ്, പി. റസീന, ഫെമിന, വി.പി. സമീറ, ജോഷി വർഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശ്രീനിവാസൻ വാരിയത്ത് (പ്രസി.), കെ. സുലൈഖ (എം.ടി.എം പ്രസി.), പി.സി. അഷറഫ് (വൈസ് പ്രസി.), ടി. -റീജ (എം.ടി.എം വൈസ് പ്രസി.-).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.