'മരുന്നി'നുപോലും മരുന്നില്ല; നോക്കുകുത്തികളായി ജൻ ഔഷധി മരുന്നുകടകൾ

'മരുന്നി'നുപോലും മരുന്നില്ല; നോക്കുകുത്തികളായി ജൻ ഔഷധി മരുന്നുകടകൾ കോഴിക്കോട്: സാധാരണക്കാർക്ക് വളരെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ നൽകുക എന്ന ലക്ഷ്യവുമായി കേന്ദ്രസർക്കാർ തുടക്കമിട്ട ജൻ ഔഷധി മരുന്നുകടകൾ അടച്ചുപൂട്ടലി​െൻറ വക്കിൽ. ഏറ്റവുംകൂടുതൽ രോഗികൾ ആവശ്യപ്പെട്ടുവരുന്ന മരുന്നുകളൊന്നും തന്നെ സ്റ്റോക്കില്ലാത്തതാണ് ജൻ ഔഷധി പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നത്. ഇതിനാൽ വാടക, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകൾപോലും കച്ചവടത്തിലൂടെ ഉണ്ടാക്കാൻ കഴിയാത്ത ദുഃസ്ഥിതിയിലാണ് കട നടത്തിപ്പുകാർ. സംസ്ഥാനത്തെ 250ലേറെ വരുന്ന ജൻ ഔഷധി സ്റ്റോറുകളിലേക്ക് എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏക മൊത്ത വിതരണക്കാരാണ് മരുന്നുകളെത്തിക്കുന്നത്. എന്നാൽ, മരുന്ന് ഓർഡർ ചെയ്താലും ഇവർ എത്തിക്കുന്നില്ലെന്നാണ് കടയുടമകളുടെ പരാതി. ഈ ഏജൻസിയിലേക്കുള്ള മരുന്നുകൾ ഡൽഹിയിൽനിന്ന് ഇറക്കുമതി ചെയ്യാത്തതാണ് മരുന്നുക്ഷാമത്തിനു കാരണമെന്നാണ് വിശദീകരണം. രാജ്യവ്യാപകമായി ജൻ ഔഷധി സ്റ്റോറുകൾ തുറന്ന സമയത്ത് വിതരണം ചെയ്തതിനുശേഷം പിന്നീട് പലയിടങ്ങളിലും മരുന്നെത്തിച്ചിട്ടില്ല. ഓർഡർ നൽകി മൂന്നാഴ്ചയിലേറെ കഴിഞ്ഞാണ് മരുന്നെത്തിക്കുന്നത്. ഇതിലാണെങ്കിൽ ഓർഡർ നൽകിയതി​െൻറ പകുതി പോലുമുണ്ടാവില്ല. നഹീമ പൂന്തോട്ടത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.