ആറ് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

തുവ്വൂർ: കഞ്ചാവ് മൊത്ത വിതരണക്കാരൻ കരുവാരകുണ്ട് പൊലീസി​െൻറ പിടിയിലായി. തമിഴ്നാട് ദിണ്ഡിഗൽ പന്നപ്പെട്ടി സ്വദേശി പ്രവീണാണ് (32) ആറ് കിലോ കഞ്ചാവുമായി പിടിയിലായത്. കരുവാരകുണ്ട് എസ്.ഐ പി. ജ്യോതീന്ദ്രകുമാറിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ തുവ്വൂർ റെയിൽവേ സ്റ്റേഷന് സമീപം തുവ്വൂർ-ഐലാശ്ശേരി റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പരിസരത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. ആർക്കും സംശയം തോന്നാത്ത വിധത്തിൽ കവർ ചെയ്ത് ആറ് കിലോ കഞ്ചാവുമായി ഇയാൾ റോഡിലൂടെ നടന്ന് വരികയായിരുന്നു. രണ്ടുകിലോ തൂക്കംവരുന്ന മൂന്ന് പൊതികളിലായാണ് കഞ്ചാവ് കണ്ടെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.