ചാന്ദ്രദിന ആചരണം

ബി.പി അങ്ങാടി: ജി.എം.യു.പി സ്കൂളിൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ചാന്ദ്രദിനാചരണം ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് ഇല്യാസ് പെരിമ്പലം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര മാജിക്, പ്രദർശന ക്ലാസ്, വിവിധ ക്ലബുകളുടെ ഉദ്ഘാടനം എന്നിവയും നടന്നു. പി.ജി. ബാബുരാജ്, പി.കെ. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ആർ. വത്സലൻ സ്വാഗതവും സി. ഖാലിദ് നന്ദിയും പറഞ്ഞു. മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം സർക്കാർ അടക്കണം മംഗലം: പെൻഷൻകാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി പ്രീമിയം സർക്കാർ അടക്കണമെന്ന് മംഗലം വള്ളത്തോൾ സ്മാരക മന്ദിരത്തിൽ നടന്ന കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ തിരൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഒരു മാസത്തെ പെൻഷന് തുല്യമായ തുക ഉത്സവബത്തയായി അനുവദിക്കണം. ജില്ല സെക്രട്ടറി സി.ജി. താരനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് മായിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.എസ്. രവീന്ദ്രൻ, പി. കൃഷ്ണൻകുട്ടി മാസ്റ്റർ, വേലായുധൻ, മൂസക്കുട്ടി മാസ്റ്റർ, അബ്ദുറഹിമാൻകുട്ടി, സുബ്രഹ്മണ്യൻ, കെ.എസ്. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി. സണ്ണി സ്വാഗതവും മംഗലം യൂനിറ്റ് സെക്രട്ടറി സോമസുന്ദരൻ നന്ദിയും പറഞ്ഞു. തുന്നൽ പരിശീലന ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും 29ന് തിരൂർ: പച്ചാട്ടിരി ഗ്രാമബന്ധു വായനശാലയിൽ തിരൂർ എസ്.എസ്.എം പോളിടെക്നിക്ക് കോളജ് നടത്തുന്ന സൗജന്യ തുന്നൽ പരിശീലന പദ്ധതിയുടെ പുതിയ ബാച്ചി​െൻറ ഉദ്ഘാടനവും പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്നിന് പി.എ.എൻ.എം.എസ്.എ.യു.പി സ്കൂളിലാണ് പരിപാടി. മലയാള സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡൻറ് പി. കൃഷ്ണൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.