ഓരോ വീട്ടിലും ട്രോമാകെയര്‍ വളൻറിയര്‍മാര്‍, പരിശീലന പരിപാടി 30ന്

നിലമ്പൂര്‍: ഓരോ വീട്ടിലും ഓരോ ട്രോമാകെയര്‍ വളൻറിയര്‍മാര്‍ എന്ന പദ്ധതിയുടെ പരിശീലന പരിപാടി ജൂലൈ 30ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയുടെ ഒന്നാംഘട്ട പരിശീലനം ഐ.എം.എ ഹാളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കും. ദുരന്ത സമയങ്ങളില്‍ പൊലീസിനെയും അഗ്നിശമനസേനെയയും സഹായിക്കാനായി രൂപം നല്‍കിയ സംഘടനയാണ് ജില്ല ട്രോമാകെയര്‍. ഓരോ അപകടങ്ങളിലും കൃത്യമായ പ്രഥമശുശ്രൂഷ നല്‍കാന്‍ ഒരു വീട്ടില്‍ ഒരാളെയെങ്കിലും പ്രാപ്തരാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. ജില്ലയില്‍ 34 പൊലീസ് സ്‌റ്റേഷനുകളില്‍ ട്രോമാകെയര്‍ യൂനിറ്റ് നിലവിലുണ്ട്. ജില്ലയില്‍ മൊത്തം 30,000ത്തോളം വളൻറിയര്‍മാരാണ് സംഘടനക്ക് കീഴിലുള്ളത്. വാര്‍ത്തസമ്മേളനത്തില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. ഉമ്മര്‍, ട്രോമാകെയര്‍ നിലമ്പൂര്‍ യൂനിറ്റ് ഭാരവാഹികളായ അനൂപ് കല്ലട, യൂനുസ് രാമംകുത്ത്, പി.കെ. മുജീബ്, നിയാസ് മുക്കട്ട എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.