ശബരിമല നിറപുത്തിരിക്ക് കാറൽമണ്ണയിൽനിന്ന് കതിർ

ചെർപ്പുളശ്ശേരി: കാർഷിക വിളവെടുപ്പിന് തുടക്കം കുറിക്കുന്ന ക്ഷേത്രങ്ങളിലെ നിറ ഉത്സവത്തിനുള്ള കതിരുകൾ കാറൽമണ്ണ ഇളംതുരുത്തി പാടത്തുനിന്ന്. ശബരിമലക്ക് പുറമെ മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലെ വിവിധ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്ക് കാറൽമണ്ണയിലെ നെൽക്കതിരുകളാണ് എത്തിക്കുക. ചുണ്ടയിൽ ശ്രീകുമാറി​െൻറ നേതൃത്വത്തിൽ 20 സ​െൻറ് ഭൂമിയിലാണ് കൃഷിയിറക്കിയത്. 28ന് വെള്ളിയാഴ്ച രാവിലെ 10ന് വിളവെടുപ്പുത്സവം നടക്കും. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഭദ്രദീപം തെളിയിക്കും. തായമ്പക കലാകാരൻ ശുകപുരം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ആശനാഥ്, നിക്കോളാസ്‌, പി.എം. ജോഷി, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചുണ്ടയിൽ ലക്ഷ്മിക്കുട്ടിയമ്മ ആദ്യ കതിർശേഖരണം നടത്തും. ആദ്യം വിളവെടുക്കുന്ന 150 ചുരട്ടുകൾ 29ന് ശബരിമലയിൽ സമർപ്പിക്കും. ബാക്കിയുള്ള ചുരുട്ടുകൾ മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലെ 28ൽപരം ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ചുണ്ടയിൽ ശ്രീകുമാർ, വിശ്വനാഥൻ, ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു. െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരിച്ചു ഷൊർണൂർ: കുളപ്പുള്ളി മെറ്റൽ നഗർ െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരിച്ചു. ഇ.എസ്. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം കെ. ഷീബ, പി. കൃഷ്ണകുമാർ, എം. സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.പി. ജയരാജൻ (പ്രസി), എം. സുരേഷ് (സെക്ര), കെ. ചന്ദ്രൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.