തുറക്കല്‍- വിമാനത്താവള റോഡ് തകര്‍ന്നു

കൊണ്ടോട്ടി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കരിപ്പൂര്‍ വിമാനത്താവള റോഡില്‍ നിന്ന് ദേശീയപാത 213 തുറക്കലിലേക്കുള്ള സ്‌കൂള്‍ റോഡ് തകര്‍ന്നു. റോഡി​െൻറ ഒരു ഭാഗം പൂർണമായി ഇടിഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. എയര്‍പോര്‍ട്ട് റോഡില്‍നിന്ന് വേഗത്തിൽ ദേശീയ പാതയിലേക്കും തുറക്കലിലേക്കും എത്താനുളള റോഡാണ് ഒരു ഭാഗം ഇടിഞ്ഞ് പാടെ തകർന്നത്. എയർപോർട്ട് റോഡിനോട് ചേർന്ന ഭാഗത്ത് വയലിലൂടെ മണ്ണിട്ട് ഉയര്‍ത്തിയ ഭാഗമാണ് ഇടിഞ്ഞത്. തുറക്കലില്‍നിന്ന് റോഡിലേക്ക് കയറുന്ന ഭാഗത്ത് ഗതാഗതം നിരോധിച്ചതായി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. റോഡി​െൻറ പല ഭാഗങ്ങളും തകർന്നിട്ട് മാസങ്ങളായി. ഗതാഗതക്കുരുക്കുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിടാറുണ്ട്. ഇൗ റോഡരികിലാണ് തുറക്കല്‍ എൽ.പി സ്‌കൂൾ പ്രവർത്തിക്കുന്നത്. മഴ കനത്തതോടെ റോഡ് പൂര്‍ണമായി തകരുന്ന അവസ്ഥയിലാണ്. പച്ചക്കറി വിത്ത് വിതരണം ചെയ്തു പള്ളിക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പള്ളിക്കൽ യൂനിറ്റും കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ പച്ചക്കറി വിത്ത് വിതരണം പള്ളിക്കൽ പഞ്ചായത്ത്‌ വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ വഹീദ ബാനു ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡൻറ് കണിയാടത്ത് മുജീബ് അധ്യക്ഷത വഹിച്ചു. പള്ളിക്കൽ കൃഷി ഓഫിസർ വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം ജില്ല സെക്രട്ടറി കണിയാടത്ത് ബഷീർ, ചാലിൽ ഹംസ, വാർഡ് അംഗം ഷാജു, പ്രഹ്ലാദ്, ടി. അഹമ്മദ്, മൻസൂർ എന്നിവർ സംസാരിച്ചു. അസി. കൃഷി ഓഫിസർ സന്തോഷ്‌കുമാർ ക്ലാെസടുത്തു. സി.കെ. ഷൈജു സ്വാഗതവും ടി. സിദ്ദീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.