പഞ്ചായത്ത് കൺവെൻഷൻ

പറപ്പൂർ: രാജ്യത്ത് നിലനിൽക്കുന്ന നാനാത്വത്തിൽ ഏകത്വവും മതേതര മനഃസ്ഥിതിയും നശിപ്പിക്കുന്ന ഫാഷിസ് റ്റ് അധികാരശക്തികളെ പ്രതിഷേധങ്ങളിലൂടെ പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി പറപ്പൂർ ആവശ്യപ്പെട്ടു. പറപ്പൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ കൺവെൻഷൻ മണ്ഡലം പ്രഡിഡൻറ് ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ടി.ടി. അലവിക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബാവ കുന്നുംപുറം സംസാരിച്ചു. 29ന് മലപ്പുറത്ത് നടക്കുന്ന ഫാഷിസ്റ്റ് ഭീകരവിരുദ്ധ റാലി വിജയിപ്പിക്കാൻ തീരുമാനിച്ചു. കെ. കുഞ്ഞിമുഹമ്മദ് സ്വാഗതവും ടി. ബഷീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.