ഓടയുണ്ടെങ്കിലും വെള്ളമൊഴിയാതെ കടലുണ്ടി നഗരം

വള്ളിക്കുന്ന്: ചെറിയ മഴയിൽപോലും റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് കാൽനട യാത്രക്കാർക്കും വാഹനയാത്രികർക്കും ഭീഷണിയാവുന്നു. തിരക്കേറിയ പരപ്പനങ്ങാടി-വള്ളിക്കുന്ന്-കടലുണ്ടി റോഡിൽ കടലുണ്ടി നഗരം മദ്റസക്ക് സമീപത്താണ് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത്. റോഡി​െൻറ എതിർവശത്ത് ഓടയുണ്ടായിട്ടും വെള്ളക്കെട്ട് പതിവാണ്. കനത്ത മഴയിൽ റോഡ് കാണാത്തവിധം വെള്ളം കെട്ടിനിൽക്കാറുണ്ട്. സമീപപ്രദേശങ്ങളിലെ സ്കൂൾ, മദ്റസ വിദ്യാർഥികൾക്കും നാട്ടുകാർക്കും ഇത് ഏറെ ദുരിതമാണുണ്ടാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.