നിരാലംബരായ വീട്ടമ്മമാരുമായി പഞ്ചായത്ത് അംഗം സപ്ലൈ ഓഫിസിൽ

നിലമ്പൂർ: പഞ്ചായത്തി‍​െൻറ കരട്ട് പട്ടികയിൽ ഉൾപ്പെട്ടിട്ടും റേഷൻ ഗുണഭോക്തൃ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ട വിധവകളും വിവാഹമോചിതരുമായ വീട്ടമ്മമാരുമായി പഞ്ചായത്ത് അംഗം സപ്ലൈ ഓഫിസിൽ. ചോക്കാട് പഞ്ചായത്തിലെ ഒമ്പത് വീട്ടമ്മമാരുമായാണ് ക്ഷേമകാര‍്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഹസീന ബുധനാഴ്ച നിലമ്പൂർ സപ്ലൈ ഓഫിസിലെത്തിയത്. സ്വന്തമായി അഞ്ച് സ​െൻറിൽ താഴെ ഭൂമിയുണ്ടെങ്കിലും വീടില്ലാത്തവരാണിവർ. പഞ്ചായത്ത് രേഖയിൽ ഇവർ ദരിദ്രരേഖക്ക് താഴെയാണ്. പഴയ റേഷൻകാർഡിലും ബി.പി.എൽ പട്ടികയിലായിരുന്നു. എന്നാൽ, പുതിയ കാർഡ് എ.പി.എല്ലാണ്. മക്കളില്ലാത്ത 77 കാരൻ പ്രാശ്ശേരി കോയയും ഭാര‍്യ 71കാരി പാത്തുമ്മയും പുതിയ റേഷൻ കാർഡ് ലഭിച്ചപ്പോൾ എ.പി.എൽ കാർഡ് ഉടമകളായി. ഭർത്താവ് വികാലാംഗനായ, ആസ്ത്മ രോഗിയായ സൈനബയും എ.പി.എല്ലാണ്. ഭർത്താവിന് ലഭിക്കുന്ന വികലാംഗ പെൻഷനാണ് ഈ കുടുംബത്തി‍​െൻറ ഏക വരുമാനം. റേഷൻ കാർഡിൽ ഇവരുടെയെല്ലാം മാസവരുമാനം 600നും താഴെയാണ് താനും. ചോക്കാട് പഞ്ചായത്തിലെ എ.ആർ.ഡി 209-ാം നമ്പർ റേഷൻ കടയിൽ വർഷങ്ങളായി ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ട 50ലധികം കുടുംബങ്ങൾ പുതിയ കാർഡ് ലഭിച്ചപ്പോൾ ബി.പി.എൽ പട്ടികയിൽനിന്ന് പുറത്തായതായി ഹസീന പറഞ്ഞു. ഇവരുടെ പട്ടിക തയാറാക്കി കലക്ടർക്ക് സമർപ്പിക്കാനാണ് തീരുമാനം. ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടവർ 51 ശതമാനം നിലമ്പൂർ: നിലമ്പൂർ സപ്ലൈ ഓഫിസ് പരിധിയിൽ ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടവർ 51 ശതമാനം. 1,32,000 കാർഡ് ഉടമകളാണ് സപ്ലൈ ഓഫിസ് പരിധിയിലുള്ളത്. തീർത്തും കർഷക-, ദരിദ്ര കുടുംബങ്ങളാണ് മേഖലയിലുള്ളത്. അർഹരായ മുഴുവൻ പേരെയും ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ 78 ശതമാനത്തിലധികം വരും. 27 ശതമാനം കാർഡ് കൂടി ഉൾപ്പെടുത്തിയാലെ അർഹതപ്പെട്ട മുഴുവൻ കുടുംബവും പട്ടികയിൽ കയറുകയുള്ളൂ. അതേസമയം, നിലവിൽ പട്ടികയിൽ ഇടം പിടിച്ചവരിൽ ഏഴ് ശതമാനത്തിലധികം അനർഹരാണ്. അപേക്ഷ സ്വീകരിച്ചു തുടങ്ങി --നിലമ്പൂർ: പുതിയ കാർഡ് വന്നതിനുശേഷവും ബി.പി.എൽ പട്ടികയിൽനിന്ന് പുറത്തായ അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പരാതികളും അപേക്ഷകളും നിലമ്പൂർ സപ്ലൈ ഓഫിസിൽ സ്വീകരിച്ചു തുടങ്ങി. അപേക്ഷ ഫോറം സപ്ലൈ ഓഫിസുകളിൽ ലഭിക്കും. അപേക്ഷയോടൊപ്പം പഴയതോ പുതിയതോ ആയ റേഷൻ കാർഡി‍​െൻറ പകർപ്പ് വെക്കണം. അർഹത തെളിയിക്കുന്നതിനുള്ള മറ്റു രേഖകളും അപേക്ഷയോടൊപ്പം ഹാജരാക്കാം. സ്ഥിരം രോഗി, മാനസിക വൈകല‍്യമുള്ളയാൾ, വികലാംഗൻ, വിധവ, വിവാഹമോചിത തുടങ്ങിയ രേഖകൾ പരാതിയോടൊപ്പം ഹാജരാക്കാം. ജൂലൈ 31 വരെ അപേക്ഷകൾ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.