ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട്: കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി. എലപ്പുള്ളി പണ്ടാരക്കാവ് വീട്ടിൽ മണികണ്ഠനെയാണ് (32) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. രമേഷും സംഘവും അറസ്റ്റ് ചെയ്തത്. നഗരത്തിലും എലപ്പുള്ളിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും കഞ്ചാവ് വിൽപന നടത്തുന്നയാളാണ് മണികണ്ഠൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ രജനീഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ വി.പി. സാബു, പ്രിവൻറീവ് ഓഫിസർ വിപിൻദാസ്, മുഹമ്മദ് ഷെറീഫ്, സജീവ്, പി.എൻ. രാജേഷ്, സി. സനോജ്, ബെൻസൺ ജോർജ്, ജി. ഷിബു, അനിൽകുമാർ എന്നിവരുടെ സംഘം നഗരത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. ഓണാഘോഷം: യോഗം അഞ്ചിന് പാലക്കാട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി‍​െൻറ നേതൃത്വത്തിൽ ജില്ലതല ഓണാഘോഷ പരിപാടികൾ നടത്തുന്നതിന് ആഗസ്റ്റ് അഞ്ചിന് ആലോചന യോഗം ചേരും. വൈകീട്ട് നാലിന് ജില്ല കലക്ടർ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് സമ്മേളനഹാളിലാണ് യോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.