കാലാവസ്​ഥ വ്യതിയാനം;​ നെൽപാടങ്ങൾ ഇഞ്ചി കൃഷിയിലേക്ക് മാറുന്നു

പുതുനഗരം: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് നെൽപാടങ്ങൾ ഇഞ്ചി കൃഷിയിലേക്ക് മാറുന്നു. പ്രദേശത്തെ മിക്ക നെൽപാടങ്ങളും ഇഞ്ചികൃഷിക്കായി പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഏക്കറിന് 40,000 മുതൽ 70,000 രൂപ വരെയാണ് പാട്ടത്തിന് നൽകുന്നത്. രണ്ടുവർഷത്തേക്ക് വരെ ഇത്തരത്തിൽ പാടങ്ങൾ പാട്ടത്തിന് നൽകിയിട്ടുണ്ട്. തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലെ ഇഞ്ചികർഷകരാണ് ഭൂമി പാട്ടത്തിനെടുക്കുന്നത്. കുളങ്ങളുള്ള പാടങ്ങളിൽ പാട്ടതുക കൂടുതലാണ്. രണ്ടുവർഷം ഇഞ്ചി വിളവിറക്കിയ പാടങ്ങൾ പിന്നീട് നെൽകൃഷിയിറക്കുകയും വീണ്ടും ഇഞ്ചിയിലേക്കുതന്നെ തിരിച്ചെത്തുകയും ചെയ്യുന്ന പാടങ്ങൾ പുതുനഗരം, കൊടുവായൂർ മേഖലകളിലുണ്ട്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ച് നെൽപാടങ്ങളിൽ മറ്റുവിളകൾ ഇറക്കുന്നത് കുറ്റകരമാണെങ്കിലും കഴിഞ്ഞ പത്ത്് വർഷമായി തുടരുന്ന ഇഞ്ചികൃഷിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.