മാവോവാദി ഭീഷണി തടയാൻ കൂടുതൽ ആദിവാസികളെ പൊലീസിൽ നിയമിക്കുന്നു

പി.എസ്.സി നടപടി തുടങ്ങി അരീേക്കാട്: മാവോവാദി സംഘങ്ങൾ മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ നടത്തുന്ന പ്രവർത്തനത്തെ പ്രതിരോധിക്കാൻ ആദിവാസികൾക്കിടയിൽനിന്ന് പൊലീസ് സേനയിലേക്ക് പ്രത്യേക നിയമനം നടത്തുന്നു. പണിയാൻ, അടിയാൻ, കാട്ടുനായ്ക്ക വിഭാഗങ്ങൾക്ക് മുൻഗണന നൽകി 75 പേരെയാണ് സർക്കാർ നിയമിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ പി.എസ്.സി ആരംഭിച്ചു. വയനാട് ജില്ലയിലെയും പാലക്കാട് ജില്ലയിലെ അട്ടപ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പരിധികളിലെയും ആദിവാസികളിൽ നിന്നാണ് റിക്രൂട്ട്മ​െൻറ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പി.വി. അൻവർ എം.എൽ.എ നിലമ്പൂർ മണ്ഡലത്തിലെ കാളികാവ്, ഏറനാട് മണ്ഡലത്തിലെ അരീക്കോട് ബ്ലോക്ക് പരിധികളിലെ ആദിവാസി വിഭാഗങ്ങളിൽനിന്ന് കൂടി നിയമനത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. തുടർന്ന് രണ്ട് ബ്ലോക്കുകളിലെയും ആദിവാസികളെക്കൂടി നിയമിക്കാൻ പുതിയ ഉത്തരവിറക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.