'കുടിശ്ശിക ഒറ്റത്തവണയായി നൽകണം'

പെരിന്തൽമണ്ണ: പെൻഷൻ പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി നൽകണമെന്ന് കേരള സർവിസ് പെൻഷനേഴ്സ് അസോസിയേൻ പെരിന്തൽമണ്ണ യൂനിറ്റ് യോഗം ആവശ്യെപ്പട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് എട്ടിന് കലക്ടറേറ്റ് പടിക്കൽ പ്രകടനവും ധർണയും നടത്താനും തീരുമാനിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി. നാരായനുണ്ണി ഉദ്ഘാടനം െചയ്തു. മഞ്ഞളി ബാലകൃഷ്ണൻ, കെ.പി.എസ്. അനിയൻ നമ്പൂതിരി, പി.കെ.എം.എ റഹ്മാൻ, കെ.എസ്. സുധാകരൻ, സി.കെ. ശങ്കുണ്ണി, കെ.ടി. അബ്ദുല്ല, ഇ. ശങ്കരനാരായണൻ, കെ.പി. ഉണ്ണീൻ, ടി.എസ്. കൃഷ്ണകുമാർ, സി. മുഹമ്മദ് മുസ്തഫ, രാജൻ, മാനവിക്രമ രമണൻ, പി.കെ. ഹംസ, കെ. ഭാസ്കരൻ, സി. മുഹമ്മദലി എന്നിവർ സംസാരിച്ചു. ശുചിത്വ പദ്ധതി നടപ്പാക്കിയ വാർഡുകളിൽ മാലിന്യം വലിച്ചെറിയുന്നത് ആവർത്തിക്കുന്നു പെരിന്തൽമണ്ണ: സമ്പൂർണ ശുചിത്വം ലക്ഷ്യമാക്കി പെരിന്തൽമണ്ണ നഗരസഭ ജീവനം ശുചിത്വ പദ്ധതി നടപ്പിലാക്കിയിട്ടും പൊതുനിരത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തുടരുന്നു. ജീവനം പദ്ധതി നടപ്പിലാക്കിയ നാല്, അഞ്ച് വാർഡുകളിൽ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാൻ പ്രത്യേക സംഭരണ സഞ്ചികൾ വീടുകളിൽ എത്തിക്കുകയും കൃത്യമായ സമയത്ത് നീക്കം ചെയ്യാൻ ഏർപ്പാടുണ്ടാക്കിയിട്ടുമാണ് ഇൗ ദുരവസ്ഥ. നാല്, അഞ്ച് വാർഡുകളുടെ സംഗമകേന്ദ്രമായ വൈ.ഡബ്ല്യു.സി.എ റോഡിൽ ബുഷ്റ കോർണറിന് സമീപം കഴിഞ്ഞ ദിവസം രാവിലെ വീടുകളിൽ നിന്നുള്ള മാലന്യം പ്ലാസ്റ്റിക് കൂടുകളിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. 'ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കരുത്' എന്ന നഗരസഭയുടെ മുന്നറിയിപ്പ് ബോർഡിന് സമീപത്തേക്കാണ് മാലിന്യം നിക്ഷേപിച്ചത്. ലക്ഷങ്ങൾ മുടക്കി നഗരസഭ നടത്തിയ ബോധവത്കരണം വാർഡുകളിൽ ഏശിയില്ലെന്നതി​െൻറ തെളിവ് കൂടിയാണ് ഇൗ കാഴ്ച. പടം...pmna mc1 പെരിന്തൽമണ്ണ നഗരസഭയിൽ വൈ.ഡബ്ല്യു.സി.എ റോഡിൽ ബുഷ്റ കോർണറിന് സമീപം വലിെച്ചറിഞ്ഞ മാലിന്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.