അനുവദിച്ച തുക ലഭിച്ചില്ല; മുള്ളൻമട കോളനിയിലെ വീട്​ ​േചാർന്നൊലിക്കുന്നു

പെരിന്തൽമണ്ണ: വീട് അറ്റകുറ്റപ്പണി നടത്താൻ അനുവദിച്ച തുക ലഭിക്കാത്തതിനാൽ താഴെക്കോട് പഞ്ചായത്തിലെ മുള്ളൻമട ആദിവാസി കോളനിയിലെ കുമാരനും കുടുംബത്തിനും ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയാൻ വിധി. വർഷങ്ങൾക്ക് മുമ്പ് ലഭിച്ച വീടി​െൻറ അറ്റകുറ്റപ്പണികൾ കൃത്യസമയം നടക്കാത്തതിനാൽ മഴപെയ്താൽ മേൽക്കൂര ചോർന്നൊലിക്കുന്ന അവസ്ഥയാണ്. കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ആറ് കുടുംബങ്ങളുടെ വീടുകളാണ് മുള്ളൻമട കോളനിയിലുള്ളത്. ഇതിൽ രണ്ട് വീടുകൾ നിലമ്പൂർ ഐ.ടി.ഡി.പി അറ്റകുറ്റപ്പണി നടത്തുകയും ഒരുവീട് സ്നേഹവീട് പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കിപ്പണിയുകയും ചെയ്തു. മറ്റൊന്ന് അൽശിഫ നഴ്സിങ് സ്കൂൾ വിദ്യർഥികൾ മുന്നിട്ടിറങ്ങി നവീകരിച്ചു. എന്നാൽ, ഒരുലക്ഷം രൂപ അനുവദിച്ചതായി ഉദ്യോഗസ്ഥർ പറയുേമ്പാഴും തുക ലഭിക്കാത്തതിനാൽ കുമാര​െൻറ വീട് മാത്രം ചുമരുകൾ തേക്കുകയോ ജനൽപാളി വെക്കുകയോ ചെയ്യാത്ത നിലയിലാണ്. ഇതുമൂലം കാറ്റടിച്ചാൽ മഴവെള്ളം വീടിനകത്തേക്ക് കയറും. 12 വർഷം മുമ്പാണ് കുമാരന് വീട് ലഭിച്ചത്. കോളനിയിലെ ഏറ്റവും അപകടകരമായ വീട് കുമാര​െൻറതാണെന്ന് മറ്റുള്ളവരും സാക്ഷ്യെപ്പടുത്തുന്നു. കോളനിയിലെ ദുരവസ്ഥ സാമൂഹിക പ്രവർത്തകരുടെ ഇടപെടലുണ്ടാകുമ്പോൾ മാത്രമാണ് പുറത്തറിയുന്നത്. കോളനിയിലെ ചാത്തൻ-ലീല ദമ്പതികളുടെ വീടിന് പെരിന്തൽമണ്ണ പെൻഷൻ യൂനിയ​െൻറ നേതൃത്വത്തിൽ ടൈൽ വിരിക്കുന്നതിനുള്ള നടപടികൾ അടുത്തിടെ സ്വീകരിച്ചിട്ടുണ്ട്. പടം....pmna mc5 മുള്ളൻമട ആദിവാസി കോളനിയിലെ കുമാര​െൻറ ജീർണാവസ്ഥയിലായ വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.