അവാർഡ് ദാനം

അവാർഡ് വിതരണം മങ്കട: മങ്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 2016-17 വർഷം പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ടി.എ. അഹമ്മദ് കബീർ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി. അബ്്ദുൽ കരീം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.ടി. അബ്രഹാം മാസ്റ്റർ, ഹൈസ്കൂൾ പ്രാധാനാധ്യാപകൻ സ്വാമിനാഥൻ, മങ്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അബ്ബാസലി, വാർഡ് അംഗം എം.കെ. ജലജ, ടി.കെ. ശശീന്ദ്രൻ, ടി. ഹമീദ് എന്നിവർ സംസാരിച്ചു. ചിത്രം: Mankada.GVHSS. Award MLA മങ്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ടി.എ. അഹമ്മദ് കബീർ എം.എൽ.എ സംസാരിക്കുന്നു പരിരക്ഷ യോഗം ഇന്ന് മങ്കട: മങ്കട ഗ്രാമപഞ്ചായത്തിന് കീഴിൽ കിടപ്പിലായവരും നിരാലംബരുമായ നിത്യ രോഗികളെ പരിചരിക്കുന്ന 'പരിരക്ഷ'യുടെ ഒരുയോഗം ഇന്ന് ഉച്ചക്ക് രണ്ടിന് മങ്കട ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരും. 470 രോഗികൾ മങ്കട 'പരിരക്ഷ'യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 84 പേർ തീരെ അവശരും സ്വന്തമായി ഒന്നും ചെയ്യാൻ കഴിവില്ലാത്തവരുമാണ്. ഇവർക്ക് മരുന്നും മറ്റു സഹായങ്ങളും നൽകുന്നതിന് പുറമെ ഇത്തരം രോഗികളെയും അവരുടെ ആശ്രിതരെയും സഹായിക്കുന്നതിനും ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, തുടർ ചികിത്സ മാനസിക ഉല്ലാസം തുടങ്ങിയവക്കുള്ള സഹായങ്ങളും വളൻറിയർ സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിട്ടുള്ളത്. സമൂഹത്തി​െൻറ നാനാതുറകളിൽ സേവനങ്ങൾ അർപ്പിക്കുന്നവർ യോഗത്തിൽ പങ്കെടുക്കണമെന്ന് മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. രമണി അറിയിച്ചു. പൂർവ വിദ്യാർഥി സംഗമം മങ്കട: ഗവ. ഹൈസ്കൂൾ 1992 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥി സിൽവർ ജൂബിലി സംഗമം 30ന് രാവിലെ ഒമ്പതുമുതൽ നടക്കും. ഫോൺ. 9447928038.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.