രാജാസിൽ ബ്ലാസ്​റ്റേഴ്സ് പരിശീലന കേന്ദ്രം തുടങ്ങാൻ മുന്നൊരുക്കം

കോട്ടക്കൽ: കേരള ബ്ലാസ്റ്റേഴ്സി​െൻറ പരിശീലന കേന്ദ്രം ഗവ. രാജാവ് ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങുന്നതി​െൻറ ഭാഗമായി മുന്നൊരുക്ക യോഗം ചേർന്നു. 30ന് രാവിലെ എട്ടിന് കുട്ടികളെ െതരഞ്ഞെടുക്കും. 10 മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം. ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയവർക്ക് ജില്ലതലത്തിൽ പ്രത്യേക പരിശീലനം നൽകാനും നിർധനരായ കുട്ടികളെ ദത്തെടുക്കാൻ പര്യാപ്തമായ സന്നദ്ധ സംലടനകളെ കണ്ടെത്താനുമാണ് തീരുമാനം. കേരള ഫുട്‌ബാൾ അസോസിയേഷൻ, സ്കോർ ലൈൻ സ്പോർട്സ് അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. പരിശീലനത്തിനെത്തുന്ന കുട്ടികൾ ജഴ്സി, ബൂട്ട്, വയസ്സ് തെളിയിക്കാനാവശ്യമായ രേഖകൾ എന്നിവ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. സുബൈർ പറപ്പൂർ, പി. ഗോപകുമാർ, ഊരാളി ജയപ്രകാശ്, രാജൻ കുമ്മറമ്പിൽ, സി.ടി. ഫൈസൽ, സന്ദീപ് കെ. നായർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സുബൈർ പറപ്പൂർ (ചെയർ.), കുമ്മറമ്പിൽ രാജൻ (കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.