റേഷന്‍കാര്‍ഡ്: 11 അനര്‍ഹരെ കണ്ടെത്തി

മഞ്ചേരി: തെറ്റായ സത്യവാങ്മൂലം നല്‍കി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കരസ്ഥമാക്കിയ 11 കാര്‍ഡ് ഉടമകളെ സിവില്‍ സപ്ലൈസ് അധികൃതര്‍ കണ്ടെത്തി. എട്ട് മുന്‍ഗണന കാര്‍ഡുകളും മൂന്ന് എ.എ.വൈ കാര്‍ഡുകളുമാണ് പിടികൂടിയത്. ബുധനാഴ്ച ഊര്‍ങ്ങാട്ടിരി കല്ലരട്ടിക്കല്‍ ഭാഗത്ത് താലൂക്ക് സപ്ലൈ ഓഫിസര്‍ സി. രാധാകൃഷ്ണന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ എ.പി. ഫക്രുദ്ദീന്‍ അലി എന്നിവര്‍ വീടുകളില്‍ കയറി നടത്തിയ പരിശോധനയിലാണ് കാര്‍ഡുകള്‍ പിടികൂടിയത്. പിടികൂടിയ കാര്‍ഡുകള്‍ പ്രത്യേകം സീല്‍ ചെയ്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.