അറവുശാലയിലെ കൊലപാതകം: കത്തി കണ്ടെത്തി

പരപ്പനങ്ങാടി: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവുമായി അന്വേഷണ സംഘം വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. കോഴിക്കോട് നരിക്കുനി കുട്ടമ്പൂർ ലക്ഷം വീട് കോളനിയിലെ പരേതനായ റഹീമി​െൻറ മകൾ റാഹിന കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് പരപ്പനങ്ങാടി ടൗണിലെ മാട്ടിറച്ചി വ്യാപാരിയായ പി. നജ്ബുദ്ദീനുമായി തെളിവെടുത്തത്. അറവുശാലയിലെത്തിയ പ്രതി ഭാര്യയെ കൊന്നതും ആയുധം കഴുകി വൃത്തിയാക്കിയതും വിശദീകരിച്ചു. തുടർന്ന് പ്രതി പറഞ്ഞതു പ്രകാരം റെയിൽവേ ചാമ്പ്രക്കടുത്തെ മേൽപാലത്തിനടിയിൽ തുരുമ്പെടുത്തു കിടക്കുന്ന മണൽ ലോറിക്കുള്ളിൽ നടത്തിയ പരിശോധനയിലാണ് കൊലക്കുപയോഗിച്ച കത്തി കണ്ടെത്തിയത്. മാട്ടിറച്ചി കടയിലും പ്രതിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി. ഡി.സി.ആർ.ബി സയൻറിഫിക് ഓഫിസർ ഡോ. ഹരീഷ് തൃശൂരി​െൻറ നേതൃത്വത്തിലുള്ള സംഘം അറവുശാലയിൽ കത്തി കഴുകിയ വെള്ളമുൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. താനൂർ സി.ഐ അലവി, പരപ്പനങ്ങാടി എസ്.ഐ ഷമീർ എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകി. അഞ്ചുപ്പുരയിലെ അറവുശാലയുൾെപ്പടെ നാലിടങ്ങളിലും കോട്ടക്കൽ ടൗണിലുമാണ് തെളിവെടുപ്പ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.