കാർഗിൽ ദിനം ആചരിച്ചു

കാളികാവ്: ബസാർ ജി.യു.പി സ്കൂളിലെ പൂർവ വിദ്യാർഥി കൂടിയായിരുന്ന കാർഗിൽ രക്തസാക്ഷി ജവാൻ അബ്ദുൽ നാസറി​െൻറ സ്മരണ പുതുക്കി . കാളികാവ് എസ്.ഐ എം.സി. പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ നാസറി​െൻറ ഛായാചിത്രത്തിൽ വിദ്യാർഥികൾ പുഷ്പാർച്ചന നടത്തി. പി.ടി.എ പ്രസിഡൻറ് പി. മഹ്സൂം അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസറി​െൻറ പിതൃ സഹോദരൻ അബ്ദുറഹ്മാൻ, ഗിരീഷ് മാരേങ്ങലത്ത്, കെ. റഹ്മത്തുല്ല, മുഹമ്മദലി എന്നിവർ സംസാരിച്ചു. ബാബു ഫ്രാൻസിസ് സ്വാഗതവും പി. അബൂബക്കർ നന്ദിയും പറഞ്ഞു. കാളികാവ് ജി.യു.പി സ്കൂളിൽ നടന്ന ജവാൻ നാസർ അനുസ്മരണം എസ്.ഐ പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.