'നല്ല പുഴ, നല്ല യുവത്വം' ചൂണ്ടയിടൽ മത്സരം നാടിന് ഉത്സവമായി

കാളികാവ്: 'നല്ല പുഴ, നല്ല യുവത്വം' സന്ദേശവുമായി സംഘടിപ്പിച്ച ചൂണ്ടയിടൽ മത്സരം നാടിനുത്സവമായി. പള്ളിക്കുന്നു പാസ്ക് ക്ലബാണ് അഖില കേരള ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചത്. 14 ജില്ലയിൽ നിന്നായി മുന്നൂറിലധികം പേർ മത്സരത്തിൽ പങ്കെടുത്തു. കാളികാവ് പഴയ പാലത്തിനു ചുവട്ടിലാണ് മത്സരം നടന്നത്. നൂറുകണക്കിനാളുകൾ മത്സരം കാണാനെത്തി. 'പുഴയെ സംരക്ഷിക്കുക, യുവത്വം നാടിനു സമർപ്പിക്കുക' സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് മത്സരം സംഘടിപ്പിച്ചത്. വൈകീട്ട് നാലു മുതൽ ആറു വരെയായിരുന്നു മത്സരം. കൂടുതൽ മീൻപിടിച്ച നാലുപേർക്ക് കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. നാസർ മയൂരി ഉദ്ഘാടനം ചെയ്തു. പൂക്കോയ തങ്ങൾ ഒന്നും, കുഞ്ഞിമാനു കല്ലംകുന്ന്, അലവി പള്ളിക്കുന്ന്, നാഫി പുറ്റംകുന്ന് എന്നിവർ രണ്ടും മൂന്നും നാലും സമ്മാനങ്ങൾ നേടി. ആഷിഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ലൗലി സണ്ണി ട്രോഫികൾ വിതരണം ചെയ്തു. ഷാനവാസ്, ഹസ്കർ നിയാസ്, ഉവൈസ് ഷബീബ് എന്നിവർ നേതൃത്വം നൽകി. cap: കാളികാവ് പുഴയിൽ നടന്ന ചൂണ്ടയിടൽ മത്സരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.