'ജീവശാന്തി' അർബുദ നിയന്ത്രണ ബോധവത്കരണവുമായി പോരൂർ ഗ്രാമപഞ്ചായത്ത്

വണ്ടൂർ: രോഗമുക്ത ഗ്രാമപഞ്ചായത്ത് ലക്ഷ്യമാക്കി 'ജീവശാന്തി' അർബുദ നിയന്ത്രണ ബോധവത്കരണ പരിപാടികളുമായി പോരൂർ ഗ്രാമപഞ്ചായത്ത്. അർബുദം ഉൾപ്പെെടയുള്ള ജീവിതശൈലീ രോഗങ്ങളുള്ളവരെ കണ്ടെത്തുകയും വിവിധ ഘട്ടങ്ങളിലായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയുമാണ് പദ്ധതി ലക്ഷ്യം. ഇതിനു മുന്നോടിയായി ചേർന്ന സർവകക്ഷി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.എസ്. അർച്ചന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 33,000ത്തിലധികം വരുന്ന ആളുകളെ നേരിൽക്കണ്ട് പ്രാഥമിക പരിശോധന നടത്തിയാണ് വിവിധ രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തുക. ഇതിനായി ജനകീയ പങ്കാളിത്തത്തോടെ സർവേയും ബോധവത്കരണവും നടത്തും. രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധനകൾക്കും സ്‌ക്രീനിങ്ങിനും വിധേയമാക്കും. തുടർന്ന് പ്രാഥമിക ചികിത്സയും ആവശ്യമുള്ളവർക്ക് വിദഗ്ധ ചികിത്സയും പുനരധിവാസവും ലഭ്യമാക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് ഒന്നര ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സർവേ ഉൾപ്പെെടയുള്ള പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിൽനിന്ന് പുരുഷന്മാരും സ്ത്രീകളുമുൾപ്പെെടയുള്ള 40 വളൻറിയർമാരായി തെരഞ്ഞെടുക്കും. ആഗസ്റ്റ് രണ്ടിന് ചെറുകോട് റോസ് ഹിൽ ഓഡിറ്റോറിയത്തിൽ ഇവർക്കായി പ്രത്യേക പരിശീലനം നൽകാനും തീരുമാനിച്ചു. മലബാർ അർബുദ സൊസൈറ്റിയിലെ സഞ്ജീവനി വിഭാഗമാണ് പരിശീലനത്തിന് നേതൃത്വം നൽകുക. യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, ഐ.സി.ഡി.എസ് പ്രതിനിധികൾ, പെൻഷൻ യൂനിയൻ, വിവിധ ക്ലബുകളുടെ ഭാരവാഹികൾ, യുവജന സംഘടന നേതാക്കൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കണ്ണിയൻ കരീം, കെ. നളിനി, യു.സി. നന്ദകുമാർ, എം. മണികണ്ഠൻ, എം. മുഹമ്മദലി, കെ. കുട്ട്യാമു, സി.പി. മുരളീധരൻ എന്നിവർ സംസാരിച്ചു. അർബുദ നിയന്ത്രണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി പോരൂർ ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.