പി.യു. ചിത്രയെ ഒഴിവാക്കിയതിൽ പ്രതിഷേധം

മലപ്പുറം: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തിൽനിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സംയുക്ത കായികാധ്യാപക സംഘടന ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജയിക്കുമെന്നുറപ്പുണ്ടെങ്കിലേ മത്സരത്തിനയക്കേണ്ടതുള്ളൂവെന്ന നിലപാട് പ്രതിഷേധാർഹമാണ്. സ്കൂൾ കായികാധ്യാപക​െൻറ ശിക്ഷണത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച താരം ഇല്ലായ്മകളിൽനിന്ന് പോരാടി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടും ലോകവേദിയിലേക്കയക്കാൻ തടസ്സവാദമുന്നയിക്കുന്നത് ശരിയല്ലെന്ന് യോഗം വിലയിരുത്തി. എം. മുനീർ, മുഹമ്മദ് ഷറഫുദ്ദീൻ റസ്വി, വി. സജാത് സാഹിർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.