കവിത ശിൽപശാല മാറ്റി

മലപ്പുറം: അയ്യപ്പപ്പണിക്കർ ഫൗണ്ടേഷ​െൻറ സഹകരണത്തോടെ മലപ്പുറം ഗവ. കോളജ് മലയാളവിഭാഗം ജില്ലയിലെ ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി വ്യാഴാഴ്ച നടത്താനിരുന്ന ഏകദിന കവിത ശിൽപശാല ആഗസ്റ്റ് 30ലേക്ക് മാറ്റിയതായി കോഒാഡിനേറ്റർ അറിയിച്ചു. ശിൽപശാല നടത്തി മലപ്പുറം: മലപ്പുറം ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിലെ സ്വയംതൊഴിൽ വിഭാഗത്തി​െൻറ നേതൃത്വത്തിൽ ജില്ല പഞ്ചായത്ത് ഹാളിൽ സ്വയം തൊഴിൽ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേഖല എംപ്ലോയ്മ​െൻറ് ഡെപ്യൂട്ടി ഡയറക്ടർ മോഹൻ ലൂക്കോസ് അധ്യക്ഷത വഹിച്ചു. റിട്ട. സബ് റീജനൽ എംപ്ലോയ്മ​െൻറ് ഓഫിസർ കെ.കെ. ജനാർദനൻ മുഖ്യ പ്രഭാഷണംനടത്തി. ജില്ല എംപ്ലോയ്മ​െൻറ് ഓഫിസർ എ.കെ. അബ്്ദുസ്സമദ്, എംപ്ലോയ്മ​െൻറ് ഓഫിസർ കെ. ശൈലേഷ്, സുബറാവു, പി. സാദിഖ് എന്നിവർ സംസാരിച്ചു. പടം......mpl2 ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിലെ സ്വയംതൊഴിൽ വിഭാഗത്തി​െൻറ നേതൃത്വത്തിൽ സ്വയം തൊഴിൽ ബോധവത്കരണ ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.