2000ത്തി​െൻ​റ നോ​ട്ട്​; 1000ത്തി​െൻ​റ നാ​ണ​യം: വ്യ​ക്​​ത​ത തേ​ടി പ്ര​തി​പ​ക്ഷം

ന്യൂഡൽഹി: 2000 രൂപയുടെ നോട്ട് പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകളിൽ വ്യക്തത തേടി രാജ്യസഭയിൽ പ്രതിപക്ഷം. 2000ത്തി​െൻറ നോട്ടുകൾക്കു പകരം 1000ത്തി​െൻറ പുതിയ നാണയം ഇറക്കാൻ തീരുമാനമുണ്ടോയെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലിേയാട് അംഗങ്ങൾ ചോദിച്ചു. ശൂന്യവേളയിൽ എസ്.പി അംഗം നരേഷ് അഗർവാളാണ് ഇൗ പ്രശ്നം സഭയിൽ ആദ്യം ഉന്നയിച്ചത്. എന്നാൽ സഭയിൽ ഉണ്ടായിരുന്നിട്ടും ജെയ്റ്റ്ലി പ്രതികരിച്ചില്ല. പാർലെമൻറ് സമ്മേളനം നടക്കുേമ്പാൾ നയപരമായ കാര്യങ്ങൾ സഭയിൽ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് നരേഷ് അഗർവാൾ പഞ്ഞു. 2000ത്തി​െൻറ നോട്ട് അച്ചടി നിർത്താൻ നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. ഇൗ കാര്യത്തിൽ മന്ത്രി നയം വ്യക്തമാക്കണം. ഇതിനകം ആർ.ബി.െഎ 3. 2 ലക്ഷം കോടി 2000 നോട്ടുകളാണ് അച്ചടിച്ചത്. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ഇൗ കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അഭ്യൂഹങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 1000ത്തി​െൻറ ഒറ്റ നാണയം ഇറക്കുന്നതിനെ കുറിച്ച് സർക്കാർ വിശദീകരിക്കണം. ഡി.എം.കെ അംഗം തൃച്ചി ശിവ, ജെ.ഡി.യു നേതാവ് ശരദ് യാദവ് എന്നിവരും മന്ത്രിയിൽ നിന്ന് വിശദീകരണം തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.