സ്വാതന്ത്ര്യദിനാഘോഷം: കച്ചവട സ്​ഥാപനങ്ങൾ അലങ്കരിക്കും

മലപ്പുറം: സ്വാന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നഗരത്തിലെ കച്ചവട സ്ഥാപനങ്ങൾ അലങ്കരിക്കുകയും മികച്ച സ്ഥാപനങ്ങൾക്ക് സമ്മാനം നൽകുകയും ചെയ്യും. കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന ആലോചന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സ്വാതന്ത്ര്യദിന പരേഡ് 15ന് രാവിലെ എട്ടിന് എം.എസ്.പി ഗ്രൗണ്ടിലാണ് നടക്കുക. പരിപാടികളിൽ ഗ്രീൻ േപ്രാേട്ടാക്കോൾ പാലിക്കും. മലപ്പുറം ഗവ. കോളജ്, തിരൂരങ്ങാടി പി.എസ്.എം.ഒ, മഞ്ചേരി എൻ.എസ്.എസ് കോളജുകളിൽ നിന്നുള്ള എൻ.സി.സി, മലപ്പുറം മുനിസിപ്പിൽ പ്രദേശത്തെ സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ്, ജൂനിയർ റെഡ് േക്രാസ് വിഭാഗം കുട്ടികളും പങ്കെടുക്കും. പരേഡിന് എം.എസ്.പി. അസിസ്റ്റൻറ് കമാൻഡൻറ് സി.വി. ശശി നേതൃത്വം നൽകും. സായുധ പോലീസിലെ ഇൻസ്പക്ടർ അജിത് കുമാർ സെക്കൻഡ് -ഇൻ കമാൻഡൻറ് ആകും. സേനാംഗങ്ങൾക്ക് ആഗസ്റ്റ് 11, 12, 13 തീയതികളിൽ റിഹേഴ്സൽ നടത്തും. പരേഡ് ദിവസം രാവിലെ 6.45 മുനിസിപ്പൽ പ്രദേശത്തെ സ്കൂളുകളെ പങ്കെടുപ്പിച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് പരേഡ് ഗ്രൗണ്ടിലേക്ക് പ്രഭാതഭേരി നടത്തുകയും മികച്ച പ്രദർശനം നടത്തുന്ന സ്കൂളുകൾക്ക് േട്രാഫികളും നൽകും. സ്കൂൾ കുട്ടികളുടെ കലാപ്രകടനങ്ങളും ഉണ്ടാവും. എ.ഡി.എം ടി. വിജയൻ, അസി. കലക്ടർ അരുൺ കെ. വിജയൻ, െഡപ്യൂട്ടി കലക്ടർമാരായ വി. രാമചന്ദ്രൻ, സി. അബ്ദുൽ റഷീദ്, എ. നിർമല കുമാരി, ഡോ. ജെ.ഒ. അരുൺ, വിവിധ ജില്ല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.