ബൈക്ക് ലോറിയിലിടിച്ച് ഒരാൾക്ക് പരിക്ക്

എടവണ്ണ: ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രികനായ അധ്യാപകന് സാരമായി പരിക്കേറ്റു. പത്തപ്പിരിയം പെരുവിൽകുണ്ടിലെ പയ്യുരയിൽ മുഹമ്മദി​െൻറ മകൻ അബ്ദുൽ നാസറിനാണ് (47) പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടവണ്ണ ഖദീജ പെട്രോൾ പമ്പിന് മുന്നിൽ വെച്ച് ബുധനാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. എടവണ്ണയിൽനിന്ന് പത്തപ്പിരിയത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നിലമ്പൂരിൽനിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിൽ കുടുങ്ങിയ ബൈക്കിനെയും യാത്രക്കാരനെയുംകൊണ്ട് കുറച്ചുദൂരം മുന്നോട്ട് നീങ്ങിയാണ് ലോറി നിന്നത്. അബ്ദുൽ നാസർ തിരുവാലി ഗവ. ഹൈസ്‌കൂളിലെ അധ്യാപകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.