കാടുകളിൽ ഔഷധ തോട്ടങ്ങളുണ്ടാക്കാൻ വനംവകുപ്പ്​ പദ്ധതി

നിലമ്പൂർ: സംസ്ഥാനത്തെ വനങ്ങളിൽ ഔഷധസസ‍്യ തോട്ടങ്ങൾ സ്ഥാപിക്കാൻ വനംവകുപ്പ് പദ്ധതി. കേന്ദ്ര സർക്കാറി‍​െൻറ നാഷനൽ മെഡിസിൻ പ്ലാൻറ് ബോർഡി‍​െൻറ (എൻ.എം.പി.ബി) സഹായത്തോടെയാണിത്. കോന്നി, അച്ചൻകോവിൽ, കോട്ടയം, ചാലക്കുടി, പാലക്കാട്, മണ്ണാർക്കാട്, നിലമ്പൂർ വനമേഖലകളിലാണ് തോട്ടങ്ങൾ സ്ഥാപിക്കുക. 2017 മുതൽ 2022 വരെയുള്ള അഞ്ച് വർഷത്തേക്കുള്ള പദ്ധതിയാണിത്. വനസംരക്ഷണ സമിതി (വി.എസ്.എസ്) മുഖേനയാണ് നടത്തിപ്പ്. ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ‍്യമായ സസ‍്യങ്ങളാണ് നടുക. അധികം വളർച്ചയെത്താത്ത തേക്ക് തോട്ടങ്ങൾക്കിടയിലാണ് സ്ഥാപിക്കുക. പ്രധാനമായും അശോകം, കൊടംപുളി, കൂവളം, പതിമുഖം തുടങ്ങി പതിനഞ്ചോളം ഇനം തൈകളാണ് നടുക. നിലമ്പൂർ നോർത്ത് ഡിവിഷനിൽ പത്ത് ഹെക്ടർ സ്ഥലത്ത് ഔഷധ തോട്ടങ്ങൾ സ്ഥാപിക്കും. നിലമ്പൂർ റേഞ്ചിലെ എടക്കോട്, കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിലെ വനമേഖലയിലാണ് സസ‍്യതോട്ടം സ്ഥാപിക്കുക. കാട്ടാന ഉൾെപ്പടെയുള്ള വന‍്യജീവിശല‍്യം കുറഞ്ഞ വനഭാഗങ്ങളില്ലാണ് തോട്ടം സ്ഥാപിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾക്ക് വനംവകുപ്പ് തുടക്കമിട്ടു. ആദിവാസികളുടെ ക്ഷേമവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. -----ഉമ്മർ നെയ്വാതുക്കൽ----------- -----
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.