ഹൃദ്രോഗത്തിന്​ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടർ പിടിയിൽ

എടപ്പാൾ : . തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കരുപീടിക ടി.എം. റഹീമാണ് (46) പിടിയിലായത്. എടപ്പാളിനടുത്ത് അണ്ണക്കമ്പാടം സ​െൻററിൽ ഇയാൾ നടത്തിയിരുന്ന സേയ്ഫ് ഹാർട്ട് ക്ലിനിക്കിൽനിന്ന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ചങ്ങരംകുളം എസ്.ഐ കെ.പി. മനേഷി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. രക്തചംക്രമണം വർധിപ്പിക്കാനുള്ള ചികിത്സ, അക്യുപങ്ചർ ആൻഡ് ഹിജാമ ചികിത്സ എന്നിവയാണ് നടത്തിയിരുന്നത്. ഹൃദയത്തിലെ ബ്ലോക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മാറ്റാമെന്ന് വിശ്വസിപ്പിച്ചിരുന്നത്രെ. ഇതിനായി 25,000 രൂപ മുതൽ 50,000 രൂപ വരെ ഫീസ് ഈടാക്കിയിരുന്നതായി എസ്.ഐ പറഞ്ഞു. ക്ലിനിക്കിന് മുന്നിൽ യോഗ്യതകൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇവ വ്യാജമാണെന്ന് ജില്ല മെഡിക്കൽ ഓഫിസ് അധികൃതർ പറഞ്ഞു. ഒരുവർഷം അക്യുപങ്ചർ പഠിച്ചതി​െൻറ സർട്ടിഫിക്കറ്റുണ്ട്. ഇതി​െൻറ മറവിലാണ് ഹൃദ്രോഗത്തിന് ചികിത്സ നടത്തിയിരുന്നത്. വിവിധ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ജില്ല മെഡിക്കൽ ഓഫിസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഡെപ്യൂട്ടി ഡി.എം.ഒ പ്രകാശ്, ബ്ലോക്ക് മെഡിക്കൽ ഓഫിസർ സജി, ഡോ. ഷിബുലാൽ, ഡോ. കെ.പി. അഫ്സൽ, വട്ടംകുളം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. Tir p6 doctor edapal അണ്ണക്കമ്പാടം സ​െൻററിലെ ക്ലിനിക്കിൽനിന്ന് ടി.എം. റഹീമിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.