ഇരട്ടക്കൊല: ശിക്ഷ ഹൈകോടതി ശരിവെച്ചിട്ടും മുൻ സി.​െഎ അടക്കമുള്ളവരെ പിടിക്കാൻ നടപടിയില്ല

പാലക്കാട്: ഇരട്ടക്കൊലക്കേസ് ശിക്ഷക്കെതിരെ സമർപ്പിച്ച അപ്പീൽ തള്ളിയതിനെതുടർന്ന് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും മുൻ സി.െഎ അടക്കമുള്ള പ്രതികളെ പിടികൂടാൻ നടപടി തുടങ്ങിയില്ല. കപ്പകൃഷിയിടം വാങ്ങിയതിലെ കമീഷൻ തർക്കത്തെതുടർന്ന് നെല്ലിയാമ്പതി വനത്തിൽ ആനവേട്ടക്കാരൻ ചന്ദ്രനെയും കാമുകി തങ്കമണിയെയും കാൽനൂറ്റാണ്ട് മുമ്പ് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ മൂന്ന് പേർ നൽകിയ അപ്പീൽ കഴിഞ്ഞ ഏപ്രിലിൽ ഹൈകോടതി തള്ളിയതിനെ തുടർന്നുള്ള നടപടികളാണ് സ്തംഭനത്തിലായത്. ഒാഡിയോ കാസറ്റ് സംഭാഷണം പ്രധാന തെളിവുകളിലൊന്നായി പ്രോസിക്യൂഷൻ ഹാജരാക്കിയ കേസിൽ 12 പ്രതികളിൽ ഒമ്പത് പേരെ പാലക്കാട് രണ്ടാം അഡീഷനൽ സെഷൻസ് കോടതി 2009 ഏപ്രിൽ 30നാണ് തടവിന് ശിക്ഷിച്ചത്. ഇതിൽ മൂന്ന് വർഷത്തെ തടവിന് വിധേയരായ ഒമ്പതാംപ്രതിയും മുൻ നെന്മാറ സി.െഎയുമായ ഉണ്ണികൃഷ്ണൻ (ഇപ്പോൾ സർവിസിലില്ല) മൂന്നും നാലും പ്രതികളും നെല്ലിയാമ്പതി സ്വദേശികളുമായ സുകുമാരൻ, കണ്ടമുത്തൻ എന്നിവർ സമർപ്പിച്ച അപ്പീലാണ് കഴിഞ്ഞ ഏപ്രിലിൽ ഹൈകോടതി തള്ളിയത്. തുടർന്ന് മൂവരേയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള വാറൻറ് പാലക്കാട് അഡീഷനൽ സെഷൻസ് കോടതിയിൽ നിന്ന് കേസന്വേഷിച്ച പാലക്കാട് ക്രൈംബ്രാഞ്ചിലെ ഹോമിസൈഡ് ആൻഡ് ഹർട്ട് വിഭാഗത്തിൽ ലഭിച്ചിട്ടുണ്ട്. ഇതിന്മേലാണ് നടപടി തുടങ്ങാത്തത്. വാറൻറ് ലഭിച്ചതായി ക്രൈംബ്രാഞ്ച് ഒാഫിസ് സ്ഥിരീകരിച്ചു. ചന്ദ്രനെ വെടിവെച്ചും തങ്കമണിയെ കഴുത്ത് മുറുക്കിയും കൊലപ്പെടുത്തിയത് 1992 നവംബർ 11നാണ്. ആസൂത്രിതമായിരുന്നു കൊലയെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന മാത്യു പോളികാർപി​െൻറ നേതൃത്വത്തിൽ കണ്ടെത്തി. പ്രതികളെ രക്ഷിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു അന്ന് നെന്മാറ സി.െഎ ആയിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ഉണ്ണികൃഷ്ണൻ ശിക്ഷിക്കപ്പെട്ടത്. പത്താം പ്രതി ഹെഡ്കോൺസ്റ്റബിൾ ശ്രീകൃഷ്ണപുരം സ്വദേശി രാമൻകുട്ടിയും ശിക്ഷിക്കപ്പെട്ടിരുന്നു. അദ്ദേഹവും അപ്പീൽ നൽകിയിരുെന്നങ്കിലും കേസ് പരിഗണനവേളയിൽ മരിച്ചു. വാറൻറിൽ പറയുന്ന മൂന്ന് പേരും തൃശൂർ, പാലക്കാട് ജില്ലകളിലുണ്ടെന്ന വിവരം ലഭിച്ചിട്ടും പിടികൂടാത്തതിലാണ് ദുരൂഹത. തൃശൂർ വെള്ളിക്കുളങ്ങരക്കടുത്ത് കോർമല സ്വദേശികളായ പൗലോസ്, അനിയൻ ജോസ്, സുഹൃത്ത് അയ്യപ്പൻ എന്നിവർ ഇൗ കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ്. നെല്ലിയാമ്പതിയിൽ കപ്പകൃഷിക്കായി പൗലോസ് 110 ഏക്കർ കൃഷിയിടം വാങ്ങിയതിലെ കമീഷൻ കൊല്ലപ്പെട്ട ചന്ദ്രൻ ചോദിച്ചതിലെ തർക്കമാണ് കൊലപാതകത്തിന് കാരണമായത്. കൊലക്കുശേഷം ഗൾഫിലേക്ക് പോയ പൗലോസ് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വിലപേശൽ സംഭാഷണം സ്വയം റെക്കോഡ് ചെയ്തിരുന്നു. ഇൗ കാസറ്റ് പിന്നീട് അന്വേഷണസംഘം കണ്ടെടുക്കുകയായിരുന്നു. ടി.വി. ചന്ദ്രശേഖരൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.