മുടങ്ങി കിടക്കുന്ന നിലമ്പൂരിലെ ടൂറിസം പദ്ധതിക്ക് പുതുജീവനേകാൻ തീരുമാനം

---നിലമ്പൂര്‍: വർഷങ്ങളായി മുടങ്ങി കിടക്കുന്ന നിലമ്പൂർ പ്രവേശന കവാടത്തിലെ ടൂറിസം ഹബ്ബ് പ്രവൃത്തികള്‍ക്ക് പുതുജീവനേകാൻ പദ്ധതി. ജൂലൈ 31ന് തുടർ പ്രവർത്തനം ആരംഭിക്കും. മേഖലയിലെ ടൂറിസം വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നിലമ്പൂരിൽ പി.വി. അൻവർ എം.എൽ.എയുടെ അധ‍്യക്ഷതയിൽ ചേർന്ന മോണിറ്ററി കമ്മിറ്റിയുടെതാണ് തീരുമാനം. വര്‍ഷങ്ങളായി പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ജൂലൈ അവസാനത്തിൽ പുനരാരംഭിക്കുന്ന പ്രവൃത്തി എട്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. സംസ്ഥാനത്തെ 20 ടൂറിസം കേന്ദ്രങ്ങളുടെ വികസന പ്രവൃത്തികൾക്കായി 80 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഇതി‍​െൻറ വിഹിതവും കൂടാതെ അഞ്ച് കോടി രൂപയുമാണ് നിലമ്പൂരിലെ ടൂറിസം വികസനത്തിന് ചെലവിടുന്നത്. യോഗത്തിൽ ടൂറിസം സെക്രട്ടറി കെ.എ. സുന്ദരന്‍, നിർമിതി കേന്ദ്രം റീജനല്‍ എൻജിനീയര്‍ എ.എം. സതീദേവി, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ്, നഗരസഭ കൗൺസിലര്‍മാരായ മുജീബ് ദേവശ്ശേരി, ഗിരീഷ് മോളൂര്‍ മഠത്തില്‍, എന്‍. വേലുക്കുട്ടി എന്നിവർ സംബന്ധിച്ചു. നിലമ്പൂരിലെ പുതിയ ടൂറിസം പദ്ധതികള്‍ക്കായി വിവിധ പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചു. പടം നിലമ്പൂരിലെ ടൂറിസം വികസനം സംബന്ധിച്ച് പി.വി. അൻവർ എം.എൽ.എയുടെ അധ‍്യക്ഷതയിൽ ചേർന്ന യോഗം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.