മെഡിക്കൽ കോളജ്​ കോഴ: അന്വേഷണ റിപ്പോർട്ട്​ ചോർത്തിയത്​ മറ്റ്​ അന്വേഷണങ്ങൾ അട്ടിമറിക്കാനെന്ന്​

മെഡിക്കൽ കോളജ് കോഴ: അന്വേഷണ റിപ്പോർട്ട് ചോർത്തിയത് മറ്റ് അന്വേഷണങ്ങൾ അട്ടിമറിക്കാനെന്നാക്ഷേപം തിരുവനന്തപുരം: ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കിയ മെഡിക്കൽ കോളജ് കോഴ വിവാദം സംബന്ധിച്ച പാർട്ടി അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിയതിനു പിന്നിൽ മറ്റ് അഴിമതി ആരോപണങ്ങൾ അന്വേഷിക്കാതിരിക്കാനുള്ള നീക്കമായിരുന്നെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പാർട്ടിക്കുള്ളിൽനിന്ന് തന്നെയാണ് ഇൗ ആരോപണം ഉയർന്നത്. ഒരു ഗ്രൂപ്പിലെ പ്രമുഖനും ഭാരവാഹിയുമായ വ്യക്തിയാണ് റിപ്പോർട്ട് ചോർത്തിയത്. അതിന് അതേ ഗ്രൂപ്പിൽപെട്ട അന്വേഷണ കമീഷനംഗത്തി​െൻറ സഹായവുമുണ്ടായി. തങ്ങൾക്കെതിരെ ഉൾപ്പെടെ ഉയർന്ന അഴിമതി ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾ മുക്കുന്നതും എം.ടി. രമേശിനെപ്പോലുള്ള വ്യക്തിയെ തകർക്കുന്നതും ലക്ഷ്യമിട്ടായിരുന്നു ഇൗ നീക്കമെന്ന് എതിർവിഭാഗം ആരോപിക്കുന്നു. ഇപ്പോൾ മറ്റ് അന്വേഷണങ്ങളൊന്നും വേണ്ടെന്ന തീരുമാനത്തിലാണ് ബി.ജെ.പി നേതൃത്വവും. അതിനിടെ, ബി.ജെ.പി കോർ കമ്മിറ്റി, സംസ്ഥാന നേതൃയോഗങ്ങളിൽ സന്നിഹിതനായിരുന്ന ദേശീയ പ്രതിനിധിയും സഹസംഘടന സെക്രട്ടറിയുമായ ബി.എൽ. സന്തോഷിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. വി. മുരളീധരപക്ഷത്തിനൊപ്പം നിന്ന് സന്തോഷ് എതിർ വിഭാഗത്തിനെതിരായ ഗൂഢാലോചനയെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രശ്നങ്ങൾ ആളിക്കത്തിക്കുകയാണെന്നുമാണ് ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് പരാതിയും അയച്ചു. ആ സാഹചര്യത്തിൽ സന്തോഷിനെ മാറ്റാനുള്ള സാഹചര്യവും തള്ളിക്കളയാനാകില്ല. പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരായ പരാതിയും കേന്ദ്ര നേതൃത്വത്തിന് മുന്നിലുണ്ട്. മാസങ്ങൾക്കുള്ളിൽ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്ഷാ കേരളത്തിലെത്തുന്നുണ്ട്. അതിന് മുമ്പ് കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വം ഉദ്ദേശിക്കുന്നത്. സംസ്ഥാന പ്രസിഡൻറി​െൻറ ഉപദേശകരെ കുറിച്ചുള്ള പരാതിയും േദശീയ നേതൃത്വത്തിന് മുന്നിലുണ്ട്. ഇവരിൽ ചിലർക്ക് പാർട്ടിയുമായി പുലബന്ധം പോലുമില്ലെന്നാണ് ആക്ഷേപം. പാർട്ടി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിക്കാതെ കുമ്മനം സ്വന്തം നിലക്കാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നാണ് പ്രധാനപ്പെട്ട പരാതി. മെഡിക്കൽ കോഴ സംബന്ധിച്ച പരാതി ലഭിച്ചപ്പോഴും കൂടിയാലോചിക്കാതെയാണ് അന്വേഷണ സമിതിയെ നിയോഗിച്ചതെന്നും ആരോപണമുണ്ട്. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.