പരിപാടികൾ ഇന്ന്

ചെമ്പ്ര മദ്റസ പരിസരം: സ്വലാത്ത്, മജ്ലിസുന്നൂർ, ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് -7.15, അഷ്റഫ് ഫൈസി, സലാഹുദ്ദീൻ ഫൈസി തിരൂർ തുഞ്ചൻപറമ്പ്: രാമായണ പാരായണം -5.00 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: രാമായണ പാരായണം -8.00, കേരളശ്ശേരി മധുസൂദനൻ വാര്യർ വൈരങ്കോട് ഭഗവതി ക്ഷേത്രം: രാമായണ പാരായണം -8.00, സ്മൃതി പടിഞ്ഞാറ്റുംമുറി പുല്ലൂണി കൈപ്പംപാടി വിഷ്ണു മഹേശ്വര ക്ഷേത്രം: രാമായണ പാരായണം -8.00 തെക്കൻ കുറ്റൂർ പഴയേടത്ത് ശിവക്ഷേത്രം: രാമായണ പാരായണം -7.00 ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം: രാമായണ പാരായണം -7.00 ചന്ദനക്കാവ്‌ ഭഗവതി ക്ഷേത്രം: രാമായണ പാരായണം -5.00, കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00 ചെറുപുന്ന ശിവക്ഷേത്രം: മഹാഗണപതി ഹോമം -6.00, കാർമികത്വം തന്ത്രി വടക്കേടത്ത് മനക്കൽ ജയൻ നമ്പൂതിരിപ്പാട് +MT വിദ്യാർഥി കൂട്ടായ്മയിൽ അങ്ങാടി ശുചീകരണം കുറ്റിപ്പാല: ഗാർഡൻവാലി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ തണൽക്കൂട്ടി​െൻറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ കുറ്റിപ്പാല അങ്ങാടി ശുചീകരിച്ചു. പ്ലാസ്റ്റിക്, ഖര മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുകയും റോഡരികിൽ കൂടിയിട്ട കോഴിയവശിഷ്ടങ്ങൾ കുഴിച്ചു മൂടുകയും ചെയ്തു. പരിസര മലിനീകരണത്തെ കുറിച്ച് വ്യാപാരികളെ ബോധവത്കരിക്കുകയും ചെയ്തു. പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇളയോടത്ത് സുബൈർ, പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പൊതുവത്ത് ഫാത്തിമ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.പി. റഷീദ്, താനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സെയ്തലവി, തണൽക്കൂട്ട് കോഓഡിനേറ്റർ ടി. സുമേഷ്, സുഫിയാൻ, ദിൽബർ, പി.കെ. നാരായണൻ, അഷ്റഫ് കുന്നത്തൊടിക, കെ. ഉമാവതി, ബി. സിദ്ദീഖ്, കെ.പി. നിജേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.