സ്കൗട്ട്​സ്​ ആൻഡ്​ ഗൈഡ്​സ്​​ സെമിനാർ

പൊന്നാനി: തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഏകദിന സെമിനാർ കടകശ്ശേരി ഐഡിയൽ ഇൻറർനാഷനൽ കാമ്പസിൽ സി. മമ്മുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ചു. കെ.എൻ. മോഹൻകുമാർ, എ.കെ. സജിത്ത് എന്നിവർ ക്ലാസെടുത്തു. കെ.പി. വഹീദ, വി.കെ. കോമളവല്ലി, കെ. ശശീന്ദ്രൻ, സി. വത്സല, വി. രത്‌നാകരൻ, കെ. അജിത്ത്കുമാർ നമ്പ്യാർ, വി.ടി. ജോസഫ്, കെ. കൃഷ്ണകുമാർ, ടി.പി. നൂറുൽ അമീൻ, ടി. അബ്ദുൽ ജലീൽ, പി.പി. ഹുസൈൻ എന്നിവർ സംസാരിച്ചു. അധ്യാപക നിയമനം പുതുപൊന്നാനി: പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ മലയാളം അധ്യാപകരെ നിയമിക്കും. ഉദ്യോഗാർഥികൾ 0494 2663015, 9495086229 നമ്പറുകളിൽ ബന്ധപ്പെടണം. ഫാത്തിമയുടെ കരനെൽ കൃഷിക്കൊപ്പം ഒാർമകളും കതിരിടുന്നു ചങ്ങരംകുളം: വീട്ടുപറമ്പിൽ രണ്ടേക്കറിൽ കരനെൽ കൃഷിയിറക്കി ഫാത്തിമയുടെ പരീക്ഷണം. കർഷക കുടുംബമായ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പന്താവൂർ നൊട്ടത്തുവളപ്പിൽ അബ്ദുൽ ജലീലി​െൻറ ഭാര്യ ഫാത്തിമയാണ് ഭർത്താവി​െൻറ പിന്തുണയോടെ കാർഷിക രംഗത്തേക്കിറങ്ങിയത്. മൂന്നര പതിറ്റാണ്ട് മുമ്പ് കരനെൽകൃഷിയിറക്കിയതി​െൻറ ഒാർമകൾ കൂടി കൃഷിക്കൊപ്പം കതിരിടുന്നതായി ഇവർ പറയുന്നു. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് വാഴ കൃഷി ചെയ്ത് പഞ്ചായത്തി​െൻറ കർഷക അവാർഡിന് ഇവർ അർഹരായിരുന്നു. ജൈവവളം ഉപയോഗിച്ചാണ് കൃഷി. ഇതിനായി വീട്ടുപറമ്പിൽ കമ്പോസ്റ്റ് പിറ്റും സജ്ജീകരിച്ചിട്ടുണ്ട്. ഈ വർഷം കൃഷിക്ക് ഒരുങ്ങിയപ്പോൾ ആലേങ്കാട് കൃഷിഭവൻ അധികൃതർ പൂർണ പിന്തുണയുമായി എത്തി. ജ്യോതി, പ്രത്യാശ വിത്തുകൾ ഉപയോഗിച്ചാണ് കൃഷി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.