അപകീർത്തികരമായ പരാമർശങ്ങൾ മന്ത്രി പിൻവലിക്കണം ^കിഡ്നി സൊസൈറ്റി

അപകീർത്തികരമായ പരാമർശങ്ങൾ മന്ത്രി പിൻവലിക്കണം -കിഡ്നി സൊസൈറ്റി മലപ്പുറം: കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റി പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും അപകീർത്തികരവുമായ രീതിയിൽ മന്ത്രി കെ.ടി. ജലീൽ നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്ന് സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. സുതാര്യമായി നടത്തുന്ന സൊസൈറ്റിയെയും പാലിയേറ്റിവ് ക്ലിനിക്കുകളെയും കരിവാരിത്തേക്കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്. സംരംഭവുമായി മുന്നോട്ട് പോവാനും സഹായം അഭ്യർഥിച്ച് പൊതുജനങ്ങളെ സമീപിക്കാനും സൊസൈറ്റി തീരുമാനിച്ചു. സർക്കാറി​െൻറ പുതിയ ഉത്തരവ് ഈ സംരംഭം മുന്നോട്ട് പോവുന്നതിന് സാങ്കേതികമായ തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഇവ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി തിരുത്തൽ വരുത്താൻ ആവശ്യപ്പെടും. ആഗസ്റ്റിൽ ജനകീയ വിഭവ സമാഹരണം നടത്തും. രക്ഷാധികാരി ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, സൊസൈറ്റി കൺവീനർ ഉമ്മർ അറക്കൽ, ഡോ. അബൂബക്കർ തയ്യിൽ, വി.പി. മുഹമ്മദ് സാലിഹ്, കെ.എം. ബഷീർ, പി. ഫൈസൽ, അബു തറയിൽ ഒ. ശമീർ, പി.പി. അബൂബക്കർ, ടി.കെ. ജാബിർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.