ജി.എസ്.ടി: പ്രതിഷേധ സംഗമം നടത്തി

മലപ്പുറം:- മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി നടപ്പാക്കിയതിനെ തുടർന്ന് ചരക്ക് -സേവന നികുതി വകുപ്പിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷ‍​െൻറയും ഗസറ്റഡ് ഓഫിസേഴ്സ് യൂനിയ‍​െൻറയും ആഭിമുഖ്യത്തിൽ മലപ്പുറം സേവന നികുതി െഡപ്യൂട്ടി കമീഷണർ ഓഫിസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. ജീവനക്കാരെ വിശ്വാസത്തിലെടുത്തും ആശങ്കകൾ പരിഹരിച്ചും ജി.എസ്.ടി നടപ്പാക്കുക, വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർവിസ് സംഘടനകളുമായി ചർച്ച ചെയ്യുക, അനാവശ്യ അച്ചടക്ക നടപടികൾ അവസാനിപ്പിക്കുക, നിലവിലെ വിൽപന നികുതി ചെക്ക്പോസ്റ്റുകൾ ഇൻറലിജൻസ് സ്ക്വാഡി‍​െൻറ ക്യാമ്പ് ഓഫിസുകളായി മാറ്റുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു. എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് വി.പി. ദിനേഷ് സംഗമം ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.യു ജില്ല വൈസ് പ്രസിഡൻറ് സി. ബ്രിജേഷ് അധ്യക്ഷത വഹിച്ചു. കെ.പി. ജാഫർ, സി. വിഷ്ണുദാസ് എന്നിവർ സംസാരിച്ചു. എ.കെ. അഷ്റഫ്, വൈ. ഷാജി, കെ. ഷബീറലി, ടി. ഹബീബ് റഹ്മാൻ, കെ.എം. ഗോവിന്ദൻ നമ്പൂതിരി, കെ.പി. പ്രശാന്ത്, ഗദ്ദാഫി മൂപ്പൻ, പി. സലീഖ്, പി. ഹനീഫ, മധു പാണാട്ട്, വിജയൻ, എം.എസ്. ഷിബുകുമാർ, ലിജോ ബെന്നറ്റ്, എൻ. ശരത്ത്, മനോജ് പാമ്പറ്റ, ടി.പി. ദിലീപ് കുമാർ, കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.