രേഖകള്‍ ഹാജരാക്കാത്ത ഓട്ടോകള്‍ക്കെതിരെ നടപടിയുമായി പൊലീസ്

തേഞ്ഞിപ്പലം: ഹാള്‍ട്ടിങ് നമ്പര്‍ പുതുക്കിനല്‍കാനുള്ള രേഖകള്‍ ഹാജരാക്കാത്ത ഓട്ടോകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തേഞ്ഞിപ്പലം പൊലീസ് മുന്നറിയിപ്പ് നൽകി. അനധികൃത സർവിസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതി​െൻറ ഭാഗമായി സ്റ്റേഷന്‍ പരിധിയിലെ സ്റ്റാന്‍ഡുകളില്‍ സർവിസ് നടത്തുന്ന ഓട്ടോകള്‍ക്ക് ഹാള്‍ട്ടിങ് നമ്പര്‍ പുതുക്കി നല്‍കാൻ വാഹനത്തി​െൻറ രേഖകള്‍ ഹാജരാക്കണമെന്ന് പൊലീസ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം അവഗണിച്ച് ഓട്ടോകള്‍ സർവിസ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടതി​െൻറ അടിസ്ഥാനത്തിലാണ് നടപടിക്കൊരുങ്ങുന്നത്. ലൈസന്‍സും ഹാള്‍ട്ടിങ് പെര്‍മിറ്റും അനുബന്ധ രേഖകളും ഇല്ലാതെ ഓട്ടോകള്‍ സർവിസ് നടത്തുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലും പൊലീസ് സ്റ്റേഷനുകളില്‍ വാഹനത്തി​െൻറയും ഡ്രൈവര്‍മാരുടെയും പൂര്‍ണ വിവരം ശേഖരിച്ച് വെക്കുന്നതി​െൻറയും ഭാഗമായി ജില്ല പൊലീസ് സൂപ്രണ്ട് നല്‍കിയ ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് രേഖകള്‍ ശേഖരിച്ച് ഹാള്‍ട്ടിങ് നമ്പര്‍ പുതുക്കി നല്‍കാന്‍ തീരുമാനിച്ചതെന്ന് തേഞ്ഞിപ്പലം എസ്.ഐ സി.കെ. നാസര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.