അധികൃതരുടെ അനാസ്ഥ ആദിവാസി കോളനിയില്‍ നിര്‍മിച്ച ഷെഡുകള്‍ നശിക്കുന്നു

എടക്കര: അധികൃതരുടെ അനാസ്ഥ കാരണം ആദിവാസികള്‍ക്ക് ആട് വളർത്താൻ നിര്‍മിച്ച ഷെഡുകള്‍ നശിക്കുന്നു. ചുങ്കത്തറ പഞ്ചായത്തിലെ കൈപ്പിനി ചാത്തംപുതുവായ് കോളനിയിലാണ് ഒരുവർഷം മുമ്പ് പട്ടികവര്‍ഗ വികസന വകുപ്പി​െൻറ നേതൃത്വത്തിൽ ആട്, പശു വളര്‍ത്തല്‍ പദ്ധതിക്ക് വേണ്ടി ഷെഡുകള്‍ നിര്‍മിച്ചത്. 11 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ ആറ് കുടുംബങ്ങള്‍ക്ക് ആട് വളര്‍ത്താനും രണ്ട് കുടുംബങ്ങള്‍ക്ക് പശു വളര്‍ത്താനുമാണ് പദ്ധതി തയാറാക്കിയത്. ഒരു കുടുംബത്തിന് ആറ് ആടുകള്‍ വീതം നല്‍കാനായിരുന്നു പദ്ധതി. മുളകൊണ്ടുള്ള എട്ട് ഷെഡുകളാണ് അധികൃതര്‍ കരാറുകാരെക്കൊണ്ട് നിര്‍മിച്ചത്. നിര്‍മാണം കഴിഞ്ഞ് വര്‍ഷം കഴിഞ്ഞിട്ടും ആടുകളെയും പശുക്കളെയും അധികൃതര്‍ നല്‍കിയില്ല. ഉപയോഗമില്ലാത്തതിനാല്‍ ഷെഡുകള്‍ ദ്രവിച്ച് നാശത്തി​െൻറ വക്കിലാണ്. ഷെഡുകളുടെ നിര്‍മാണത്തിന് പിന്നില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ആദിവാസികള്‍ ആടുകളെ ആവശ്യപ്പെട്ടപ്പോള്‍ വേനല്‍ക്കാലമാണ് തീറ്റകൊടുക്കാന്‍ ബുദ്ധിമുട്ടാകുമെന്നും മഴക്കാലത്ത് നല്‍കാമെന്നുമാണ് പട്ടികവര്‍ഗ വികസന വകുപ്പ് ഓഫിസില്‍നിന്ന് അറിയിച്ചത്. എന്നാല്‍, ഷെഡ് നിര്‍മാണം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ട് മഴക്കാലമത്തെിയിട്ടും ആടുകളെയും പശുക്കളെയും നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പടം ചുങ്കത്തറ ചാത്തംപുതുവായ് കോളനിയില്‍ ആട്, പശു വളർത്തൽ പദ്ധതിക്കായി നിര്‍മിച്ച ഷെഡുകള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.