ഒറ്റമുറി വീട്ടില്‍ കഴിയുന്ന പാത്തുമ്മ-- കോയ ദമ്പതികള്‍ക്കും 'വലിയവരുടെ' റേഷന്‍ കാര്‍ഡ്

കാളികാവ്: ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി റേഷന്‍ കാര്‍ഡ് പുതുക്കി കിട്ടിയപ്പോള്‍ ചാഴിയോട്ടിലെ വയോധിക ദമ്പതികളുടെ റേഷന്‍ കാര്‍ഡ് എ.പി.എല്‍. ത്രാശ്ശേരി പാത്തുമ്മ-കോയ ദമ്പതികളുടെ റേഷൻ കാര്‍ഡാണ് പുതുക്കിയപ്പോള്‍ മുന്‍ഗണന ലിസ്റ്റില്‍നിന്ന് പുറത്തായത്. കാളികാവ് ചാഴിയോട് പ്രദേശത്തെ പ്രായംകൂടിയ ദമ്പതികളാണ് കോയയും പാത്തുമ്മയും. ആണ്‍മക്കളില്ലാത്ത ഇരുവരും പാല്‍ വിറ്റാണ് ജീവിക്കുന്നത്. റേഷൻ കാർഡ് എ.പി.എൽ ആയതോടെ അരി ലഭിക്കുന്നതോടൊപ്പം ചികിത്സയും ലഭിക്കാതെ വരുമെന്ന് ഇവർ ആശങ്കപ്പെടുന്നു. എഴുപത് പിന്നിട്ട ഇരുവരും പലവിധ രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവരാണ്. ഇവർ താമസിക്കുന്ന ചെറിയ വീട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാളികാവിലെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നാട്ടുകാരുടെ സഹായത്തോടെ നിര്‍മിച്ചതാണ്. ചാഴിയോട് അങ്ങാടിയോട് ചേര്‍ന്ന മൂന്ന് സ​െൻറ് സ്ഥലത്താണ് ഇവര്‍ താമസിക്കുന്നത്. പടം- റേഷന്‍ കാര്‍ഡ് മുന്‍ഗണന ലിസ്റ്റില്‍നിന്ന് പുറത്തായ ചാഴിയോട്ടിലെ പാത്തുമ്മയും കോയയും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.