സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിന്​ മുമ്പ്​ ക്ലാസ്​ തുടങ്ങാൻ നിർദേശം

സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിന് മുമ്പ് ക്ലാസ് തുടങ്ങാൻ നിർദേശം തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നടക്കും മുമ്പ് ക്ലാസ് തുടങ്ങണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്. ആഗസ്റ്റ് 18ന് സ്വാശ്രയ കോളജുകളിലേക്കുള്ള ഏക അലോട്ട്മ​െൻറ്് നടത്തുമെന്നാണ് പ്രവേശന പരീക്ഷ കമീഷണര്‍ അറിയിച്ചത്. അതിനുശേഷം സ്പോട്ട് അഡ്മിഷനും കഴിഞ്ഞാലെ പ്രവേശനം പൂര്‍ത്തിയാകൂ. സ്വാശ്രയ കോളജുകളിലേക്ക് അലോട്ട്മ​െൻറിനായി ആഗസ്റ്റ് എട്ടിനും 16നും ഇടയിലാണ് ഓപ്ഷന്‍ വിളിക്കുക. പ്രവേശന പരീക്ഷ കമീഷണര്‍ തയാറാക്കിയ പ്രവേശനക്രമം ഇങ്ങനെയായിരിക്കെ ആഗസ്റ്റ് ഒന്നിന് ക്ലാസ് തുടങ്ങണമെന്ന് കാണിച്ചാണ് എല്ലാ സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും ജോയൻറ് ഡി.എം.ഇ കത്ത് നൽകിയത്. സര്‍ക്കാര്‍ കോളജുകളിലേക്ക് മാത്രമാണ് ഇതുവരെ വിദ്യാര്‍ഥികളെ അലോട്ട് ചെയ്തത്. സര്‍ക്കാര്‍ കോളജുകളില്‍ ആവശ്യമെങ്കില്‍ ക്ലാസ് തുടങ്ങുകയുമാകാം. ക്ലാസ് തുടങ്ങാന്‍ സ്വാശ്രയ കോളജുകള്‍ക്കും കത്തുനൽകി ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിചെയ്തുവെന്ന് വരുത്തിത്തീര്‍ക്കുകയാണെന്ന് മാനേജ്മ​െൻറുകൾ പറയുന്നു. രാജ്യവ്യാപകമായി ആഗസ്റ്റ് ഒന്നിന് ക്ലാസ് തുടങ്ങണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം കൗണ്‍സിലി​െൻറ പ്രവേശന കാലക്രമം അനുസരിച്ച് ആദ്യ അലോട്ട്മ​െൻറിൽ സ്വകാര്യ കോളജുകളെയും പരിഗണിച്ചിരുന്നു. കേരളത്തില്‍ സ്വാശ്രയ കോളജുകളെ ആദ്യ അലോട്ട്മ​െൻറിൽ പരിഗണിച്ചില്ല. ക്രിസ്ത്യന്‍ മാനേജ്മ​െൻറുകള്‍ എല്ലാ രേഖകളും ഹാജരാക്കിയിരുന്നെങ്കിലും അവരെയും ആദ്യ അലോട്ട്മ​െൻറിന് പരിഗണിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.