തച്ചങ്കരി ഫയലുകൾ കടത്തിയിട്ടില്ലെന്ന്​ കണ്ടെത്തി

തച്ചങ്കരി ഫയലുകൾ കടത്തിയിട്ടില്ലെന്ന് കണ്ടെത്തി തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിൽനിന്ന് എ.ഡി.ജി.പി ടോമിൻ തച്ചങ്കരി ഫയലുകൾ കടത്തിയിട്ടില്ലെന്ന് കണ്ടെത്തി. മുൻ ഡി.ജി.പി ടി.പി. സെൻകുമാറാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നത്. ഇക്കാര്യം സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലും സെൻകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അതീവ രഹസ്യ ഫയലുകൾ സൂക്ഷിക്കുന്ന പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിൽനിന്ന് ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് എ.ഐ.ജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലെ അന്വേഷണസമിതിയാണ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ടി ബ്രാഞ്ചിലെ ജീവനക്കാരിയുടെ സഹായത്തോടെ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി താനുമായി ബന്ധപ്പെട്ട ഫയലുകൾ കടത്തിക്കൊണ്ടുപോയെന്നാണ് അന്നത്തെ ഡി.ജി.പി സെൻകുമാർ ആരോപിച്ചിരുന്നത്. വിഷയത്തിൽ തച്ചങ്കരിക്കെതിരെ ഔദ്യോഗിക രഹസ്യനിയമം അനുസരിച്ച് കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടാൽ തെളിവ് നൽകാൻ തയാറാണെന്നും സെൻകുമാർ പറഞ്ഞിരുന്നു. അത് സംബന്ധിച്ച റിപ്പോർട്ടും ആഭ്യന്തര സെക്രട്ടറിക്ക് നൽകിയിരുന്നു. ലോക്നാഥ് ബെഹ്റ ഡി.ജി.പിയായി ചുമതലയേറ്റശേഷം അദ്ദേഹത്തി​െൻറ നിർദേശപ്രകാരമാണ് ഫയലുകൾ എണ്ണിതിട്ടപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.