പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു

പൂക്കോട്ടുംപാടം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് അമരമ്പലം പഞ്ചായത്തില്‍ ദത്തെടുത്ത ചെട്ടിപ്പാടം കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക്‌ . തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവർക്കുമാണ് ക്ലാസ് സംഘടിപ്പിച്ചത്. മലയാളം, ഇംഗ്ലീഷ്‌, കണക്ക്‌ വിഷയങ്ങളുടെ അടിസ്ഥാന കാര്യങ്ങളാണ് ശനി, ഞായര്‍ അവധി ദിവസങ്ങളില്‍ എടുക്കുന്നത്. പൂക്കോട്ടുംപാടം ഗവ. ഹൈസ്കൂളിലാണ് ക്ലാസ്. എന്‍.എസ്.എസ് വളൻറിയര്‍മാരായ സഫ്ദര്‍ കടവത്ത്‌, അരുണിമ, മസ്നൂറ, ലിൻറ വിത്സന്‍, മനുരാജ്, സുദേവ് അധ്യാപകരായ എ. മനോജ് കുമാര്‍, വി.പി. സുബൈര്‍, പ്രോഗ്രാം ഓഫിസര്‍ എ. റിയാസ്‌ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. പടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച പഠനക്യാമ്പ്‌
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.