പഞ്ചായത്ത് അംഗം മുന്നിൽനിന്നു; വയോധികയുടെ വീട് പുനർനിർമിച്ചു

ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത് തോട്ടര രണ്ടാം വാർഡിലെ തനിച്ച് താമസിക്കുന്ന പാലെങ്ങിൽ ആയിഷയുടെ (65) വീടി​െൻറ പുനർനിർമാണത്തിന് മുൻകൈയെടുത്ത് പഞ്ചായത്ത്‌ അംഗം. എം. ചന്ദ്രമോഹനൻ മാസ്റ്ററാണ് നിർധന കുടുംബത്തിന് കൈത്താങ്ങായത്. ആശ്രയ ലിസ്റ്റിൽ പെട്ട ഇവർ കാലങ്ങളായി ഏകാന്തജീവിതം നയിക്കുകയാണ്. പഞ്ചായത്ത് അംഗം മുന്നിൽ നിന്നപ്പോൾ വീട് പുനർനിർമാണത്തിന് അയൽവാസികളും പൊതുപ്രവർത്തകരും ഒപ്പം കൂടി. പുനർനിർമാണത്തിന് സുധീഷ്, അബ്ദുറഹ്മാൻ, സുലൈമാൻ, സുന്ദരൻ, സലീം, അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി. ചിത്രവിവരണം : ആയിഷ വീടിന് മുന്നിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.