അരപ്പാറയിലെ വിദേശ മദ്യശാലക്കെതിരെ ജനകീയ പ്രതിഷേധം

കല്ലടിക്കോട്: മണ്ണാർക്കാട്ട് പ്രവർത്തിച്ചിരുന്ന വിദേശമദ്യശാല കാരാകുർശ്ശി ഗ്രാമപഞ്ചായത്തിലെ അരപ്പാറയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തം. പ്രതിഷേധ കൂട്ടായ്മ കാരാകുർശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. മജീദ് ഉദ്ഘാടനം ചെയ്തു. കാസിം കോലാനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ മാസ്റ്റർ, ഫാ. ജയ്സൺ, ഉബൈദുല്ല മുസ് ലിയാർ, എൻ. ദിവാകരൻ, പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി. വിജയൻ, ഒ.പി. വിജയൻ, തറയിൽ സലാം, ഓട്ടുപാറ മുഹമ്മദ് എന്നിവർ സംസാരിച്ചു. പടം മണ്ണാർക്കാട്ടെ വിദേശമദ്യശാല അരപ്പാറയിലേക്ക് മാറ്റുന്നതിനെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ കാരാകുർശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. മജീദ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.