കൽപകഞ്ചേരിയിൽ മൂന്ന് ബൈത്തുറഹ്മകൾ കൈമാറി

കൽപകഞ്ചേരി: കല്‍പകഞ്ചേരി പഞ്ചായത്തിൽ മൂന്ന് ബൈത്തുറഹ്മകൾ കൈമാറി. ഇതോടെ പഞ്ചായത്തിൽ 14 ബൈത്തുറഹ്മകൾ കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി, പറവന്നൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി, ബൈത്തുറഹ്മ വാട്ട്സ്ആപ്പ് കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിലാണ് മൂന്ന് ബൈത്തുറഹ്മകളുടെ നിർമാണം പൂർത്തീകരിച്ചത്. മൂന്ന് വീടുകളുടെയും താക്കോൽ ദാനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് കോട്ടയിൽ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും സി. മമ്മുട്ടി എം.എൽ.എയും നിർവഹിച്ചു. അബ്ദുറഹ്മാൻ രണ്ടത്താണി, തിരൂർ മണ്ഡലം ലീഗ് പ്രസിഡൻറ് പി. സൈതലവി മാസ്റ്റർ, സെക്രട്ടറി വെട്ടം ആലിക്കോയ, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിൻറ് വി.കെ. ഫൈസൽ ബാബു, സിദ്ദീഖലി രാങ്ങാട്ടൂർ, മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ, ബഷീർ അടിയാട്ടിൽ, സയ്യിദ് ഹുസൈൻ സഖാഫ് തങ്ങൾ അയിരാനി, ബഷീർ പടിയത്ത്, തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ, എൻ.കെ. ഇബ്രാഹിം കുട്ടി, ടി. റസാഖ്, ടി. മരക്കാർ, പി. മൊയ്തീൻ, മയ്യേരി മുഹമ്മദ് കുട്ടി ഹാജി, ടി. ശൈഖ് അബ്ദുല്ല, കെ. മുഹമ്മദ് അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. CAPTION Tir w8 കൽപകഞ്ചേരി പഞ്ചായത്തിലെ മൂന്ന് ബൈത്തുറഹ്മകളുടെ താക്കോൽ ദാനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.