എഴുത്തുകാർക്കെതിരെയുള്ള ഭീഷണി: ഉറവിടം കണ്ടെത്തണം

തിരൂർ: എഴുത്തുകാരായ കെ.പി. രാമനുണ്ണി, ദീപ നിശാന്ത് എന്നിവർക്കെതിരെയുള്ള മത തീവ്രവാദികളുടെ ഭീഷണിയിൽ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഭീഷണിയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. പെൻഷൻകാരുടെ ആരോഗ്യസുരക്ഷ പദ്ധതി സംബന്ധിച്ച തീരുമാനം വൈകുന്നതിൽ അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. ടി. കുഞ്ഞൻ അധ്യക്ഷത വഹിച്ചു. നവാഗതരായ എ. ഗോപാലകൃഷ്ണൻ, ശ്രീകുമാർ, ശ്രീധരൻ എന്നിവർക്ക് സ്വീകരണം നൽകി. എം. പുരുഷോത്തമൻ, ഒ.കെ.എസ്. മേനോൻ, എൻ.സി് വിജയൻ, കെ. നടരാജൻ, പി.കെ. ശേഖരൻ എന്നിവർ സംസാരിച്ചു. വിവാഹം പട്ടർനടക്കാവ്: ചേരൂരാലിലെ ചെമ്മാട്ട് കടുമ്പിൽ ബീരാൻ കുട്ടിയുടെ മകൻ അമീർ മൊയ്തീനും കൊളത്തോളിലെ കളത്തിൽ തൊടി ഷംസുവി​െൻറ മകൾ സൗഫീലയും വിവാഹിതരായി. കോന്നല്ലൂർ കായൽ മഠത്തിൽ മൊയ്തീൻ കുട്ടിയുടെ മകൻ ഷബീറും മേൽപ്പത്തൂർ കുന്നത്ത് മുസ്തഫയുടെ മകൾ റഫ്ഖാനയും വിവാഹിതരായി. മേൽപ്പത്തൂർ പറമ്പിൽ ബാപ്പുട്ടിയുടെ മകൻ ശിഹാബും കഞ്ഞിപ്പുരയിൽ പരേതനായ വേരിങ്ങൽ അബ്ദുൽ കരീമി​െൻറ മകൾ നിഷാനയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.