കഞ്ചാവ് കണ്ടെടുത്തു

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തു. ഒരു കിലോ തൂക്കം വരും. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് സ്പെഷൽ ഇൻസ്പെക്ടർ എ. രമേശി‍​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. വിക്ടോറിയ കോളജിൽ പുതിയ കെട്ടിടം തുറന്നു പാലക്കാട്: ഗവ. വിക്ടോറിയ കോളജിൽ കമ്പ്യൂട്ടർ സയൻസി‍​െൻറ പുതിയ ബ്ലോക്ക് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എയായിരുന്ന ലൂഡി ലൂയിസി‍​െൻറ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയിലാണ് കെട്ടിടനിർമാണം പൂർത്തീകരിച്ചത്. കോളജ് പ്രിൻസിപ്പൽ വി. േപ്രംകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി, നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ, പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം അസി. എൻജിനീയർ ഷമീം, വി. ഗീത, വി.സി. സൗമിനി, ആർ.വി. രാമചന്ദ്രൻ, ഡോ. സി.വി. ശ്രീരഞ്ജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഹർത്താലിൽ പങ്കെടുക്കില്ല പാലക്കാട്: ബുധനാഴ്ച നടക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ അറിയിച്ചു. ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.