ഹൈടെക്കാണ്​ ഇവിടെ എല്ലാം

മലപ്പുറം: ഹൈെടക് വില്ലേജാകാൻ കാവനൂർ ആദ്യ ചുവടുവെച്ചു. വില്ലേജിലെ പ്രവർത്തനങ്ങൾ ഇപ്പോൾ ജില്ല കലക്ടർക്ക് ത​െൻറ ചേംബറിൽ നിരീക്ഷിക്കാം. വില്ലേജ് ഓഫിസിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പതിയുന്ന വിഡിയോ ചിത്രങ്ങളാണ് ക്ലൗഡ് ടെക്നോളജി ഉപയോഗിച്ച് കലക്ടറുടെ കമ്പ്യൂട്ടറിൽ എത്തുന്നത്. ആറ് കാമറകളാണ് കാവനൂരിൽ സ്ഥാപിച്ചിരിക്കുന്നത്. തഹസിൽദാർക്കും ആർ.ഡി.ഒക്കും ദൃശ്യങ്ങൾ കാണാനും സൗകര്യപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്കും ഇവ ലഭ്യമാകാനുള്ള സംവിധാനമൊരുക്കാൻ തയാറെടുക്കുകയാണ് വില്ലേജ് ഓഫിസ് അധികൃതർ. പഞ്ചിങ് മെഷീൻ സ്ഥാപിച്ച് ജീവനക്കാരുടെ ഹാജർ മോണിറ്റർ ചെയ്യാനുള്ള സംവിധാനവും ഇവിടെയുണ്ട്. കേന്ദ്രീകൃത എയർകണ്ടീഷനാണ് മറ്റൊരു പ്രത്യേകത. ഓൺലൈൻ നികുതി പിരിവും നടപ്പാക്കികഴിഞ്ഞു. രാജ്യത്തെ ആദ്യത്തെ ഹൈടെക്ക് വില്ലേജ് ഓഫിസിനുള്ള ഐ.എസ്.ഒ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഈ വില്ലേജ് ഓഫിസ്. ജനകീയ പ്രശ്നങ്ങൾ കൂട്ടായ്മയിലൂടെ പരിഹരിക്കുന്ന ന്യായ പഞ്ചായത്താണ് വില്ലേജി​െൻറ മറ്റൊരു നേട്ടം. പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും വില്ലേജ് ഓഫിസർ കൺവീനറുമായ ഈ സമിതിയിൽ രാഷ്ട്രീയ കക്ഷി പ്രതിനിധികളും അംഗങ്ങളാണ്. ഹൈടെക്ക്വത്കരണത്തി​െൻറ ഉദ്ഘാടനം ചൊവ്വാഴ്ച പി.കെ. ബഷീർ എം.എൽ.എ നിർവഹിക്കും. കലക്ടർ അമിത് മീണ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.