ബി.ജെ.പി കോഴ വിവാദം: വേങ്ങരയിൽ യു.ഡി.എഫ് പ്രകടനം

വേങ്ങര: ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയതിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വേങ്ങര മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. വേങ്ങര ടൗണിൽ നടന്ന സംഗമത്തിൽ അഡ്വ. സി.കെ. അബ്ദുറഹ്മാൻ, വേങ്ങര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.കെ. അസ്ലു, ഡി.സി.സി അംഗം എ.കെ.എ. നസീർ, മണി നീലഞ്ചേരി, പി. മൂസ എടപ്പനാട്ട്, കെ.എ. റഹീം, എ. മൊയ്‌തീൻകുട്ടി എൻ.ടി. മുഹമ്മദ് ശരീഫ്, മുസ്തഫ, പി.കെ. ഹാഷിം, നാസർ പറപ്പൂർ, കെ. റസാഖ്, കുഞ്ഞാപ്പു അടാട്ടിൽ, കെ. ആലസ്സൻ, വി.യു. കുഞ്ഞാൻ, ഹംസ കൊളപ്പുറം എന്നിവർ സംസാരിച്ചു. യൂ.ഡി.എഫ് പ്രകടനം: കോൺഗ്രസിലെ ഒരു വിഭാഗം ബഹിഷ്കരിച്ചു വേങ്ങര: ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വേങ്ങരയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽനിന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വിട്ടു നിന്നു. മണ്ഡലത്തിൽ നില നിൽക്കുന്ന ലീഗ് കോൺഗ്രസ് പടലപ്പിണക്കവും യു.ഡി.എഫ് ചെയർമാൻ നിയമനത്തിലെ അസംതൃപ്തിയുമാണ് പ്രകടനത്തിൽനിന്ന് കെ.പി.സി.സി അംഗം ഉൾപ്പെടെയുള്ളവർ വിട്ടു നിൽക്കാൻ കാരണമെന്നാണ് സൂചന. യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തുനിന്ന് മാറിനിന്ന കെ.പി.സി.സി അംഗം പി.കെ. ചെറീതിന് പകരം താൽക്കാലികമായി നിയമിച്ചയാളുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് അതൃപ്തിയുണ്ടായിരുന്നു. മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ അംഗങ്ങൾ കുറവായതിൽ ലീഗ് നേതാക്കൾക്കും അമർഷമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.